• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, May 14, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Asia Malayalam News Israel Malayalam News

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍; കൊല്ലപ്പെട്ടത് ബെയ്റൂട്ടില്‍ നടന്ന വ്യോമാക്രമണത്തിനിടെ

Editor by Editor
September 28, 2024
in Israel Malayalam News
0
israel-killed-hezbollah-leader-hassan-nasrallah
10
SHARES
340
VIEWS
Share on FacebookShare on Twitter

ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ചതായി ഇസ്രയേൽ. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഇസ്രയേലി സൈന്യം കൊലപാതകവിവരം പുറംലോകത്തെ അറിയിച്ചത്. “ലോകത്തെ ഭീകരവാദവൽക്കരിക്കാൻ ഇനി ഹസൻ നസറുള്ളയ്ക്ക് സാധിക്കില്ല” എന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ട്വീറ്റ്.

Hassan Nasrallah will no longer be able to terrorize the world.

— Israel Defense Forces (@IDF) September 28, 2024

വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൻ്റെ ലക്ഷ്യം നസറുള്ളയാണെന്ന പ്രഖ്യാപനം നേരത്തെ തന്നെ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതിന്‌റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുശേഷമാണ് പ്രതികാര ആക്രമണങ്ങളുടെ തരംഗമുണ്ടായത്. ലെബനനില്‍, പ്രത്യേകിച്ച് ഷിയാ അനുയായികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ആളായിരുന്നു നസറുള്ള. യുദ്ധം ചെയ്യാനോ സമാധാനം സ്ഥാപിക്കാനോ കഴിവുള്ള ഏക വ്യക്തിയായാണ് നസറുള്ളയെ കരുതുന്നത്.

Hassan Nasrallah is dead.

— LTC Nadav Shoshani (@LTC_Shoshani) September 28, 2024

വെള്ളിയാഴ്ച രാത്രി മുതല്‍ നസറുള്ളയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഹിസ്ബുള്ളയുമായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്‍പിയോട് പറഞ്ഞു. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളിലൊന്നില്‍ നസറുള്ളയുടെ മകള്‍ സൈനബ് കൊല്ലപ്പെട്ടതായി ഇസ്രയേലിന്‌റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹിസ്ബുള്ളയില്‍ നി്‌ന്നോ ലെബനീസ് മാധ്യമങ്ങളില്‍ നിന്നോ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ഹമാസുമായുള്ള ആക്രമണം ആരംഭിച്ച 2023 ഒക്ടോബർ 7 കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഒക്ടോബർ എട്ടിനാണ് ഇസ്രയേൽ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരുടെ പേജറുകളിലും വാക്കി ടോക്കിയിലും സ്‌ഫോടക വസ്തുക്കൾ ഒളിച്ചുകടത്തി നടത്തിയ ആക്രമണത്തിൽ ഏകദേശം 20 പേർ മരിച്ചിരുന്നു. ശേഷം അറുന്നൂറിലധികം ആളുകൾ കൊല്ലപ്പെട്ട ആക്രമണം വീണ്ടും സംഭവിച്ചു.

Tags: HamasHisbullaIsraelIsrael Armed Forces
Next Post
കോർക്കിലും വാട്ടർഫോർഡിലും സ്റ്റാറ്റസ് ഓറഞ്ച് മഴ മുന്നറിയിപ്പ് നൽകി

സുരക്ഷിതമായിരിക്കുക: അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ ഓറഞ്ച്, മഞ്ഞ മഴ അലേർട്ടുകൾ!

Popular News

  • pm modis stern warning to pakistan from adampur air base

    ഇത് പുതിയ ഇന്ത്യ, ഇനിയും ഇങ്ങോട്ടു വന്നാല്‍ സര്‍വനാശം; പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

    9 shares
    Share 4 Tweet 2
  • നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേഡൽ ജിൻസൻ രാജയ്‌ക്ക് ജീവപര്യന്തം

    10 shares
    Share 4 Tweet 3
  • ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

    10 shares
    Share 4 Tweet 3
  • കുടിയേറ്റം നിയന്ത്രിക്കാൻ കടുത്ത പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് യുകെ സർക്കാർ

    12 shares
    Share 5 Tweet 3
  • വെടിനിര്‍ത്തല്‍ ധാരണയായി, തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് ഇന്ത്യ തുടരും – വിദേശകാര്യമന്ത്രി 

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha