ഡബ്ലിൻ — രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിലെ നിരവധി കൗണ്ടികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാർലോ, കിൽകെനി, വെക്സ്ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മെറ്റ് എയിറാൻ (Met Éireann) മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ 5.25-ന് ആരംഭിച്ച മുന്നറിയിപ്പ് ഉച്ചയ്ക്ക് 3 മണി വരെ നിലനിൽക്കും.
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇത് പ്രാദേശിക വെള്ളപ്പൊക്കത്തിനും, കാഴ്ചക്കുറവിനും, യാത്രാ ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, വടക്കൻ അയർലൻഡിലെ കൗണ്ടി ആന്റ്രിം, കൗണ്ടി ഡൗൺ എന്നിവിടങ്ങളിൽ നാളത്തേക്ക് യുകെ മെറ്റ് ഓഫീസ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഈ മുന്നറിയിപ്പ് ഞായറാഴ്ച പുലർച്ചെ 3 മണി വരെ തുടരും. കനത്ത മഴ കാരണം വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സങ്ങൾക്കും നേരിയ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

