മയോ: 1.7 കോടി യൂറോ (ഏകദേശം 150 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനത്തുകയുള്ള അയർലൻഡിലെ മൂന്നാമത്തെ വലിയ ലോട്ടോ ജാക്ക്പോട്ട് ഒരു മയോ നിവാസിയായ ഓൺലൈൻ കളിക്കാരൻ സ്വന്തമാക്കി. ഓഗസ്റ്റ് 27-ന് നടന്ന നറുക്കെടുപ്പിലാണ് ഈ തുക അടിച്ചതെങ്കിലും, വിജയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
1988-ൽ ലോട്ടോ ആരംഭിച്ചതിന് ശേഷം മയോയിൽ നിന്ന് ഇത് രണ്ടാം തവണയാണ് ഇത്രയും വലിയൊരു തുക ലോട്ടറിയായി ലഭിക്കുന്നത്. അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടോ ജാക്ക്പോട്ടായ 1.9 കോടി യൂറോയും (ഏകദേശം 170 കോടി രൂപ) മൂന്നാമത്തെ വലിയ തുകയും മയോയിലാണ് ലഭിച്ചത്.
പുതിയ സമ്മാനത്തുക കൂടി ചേരുമ്പോൾ അയർലൻഡ് ലോട്ടോയുടെ ചരിത്രത്തിൽ ഏറ്റവുമധികം ലോട്ടറി അടിച്ച അഞ്ച് സ്ഥലങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.
| നറുക്കെടുപ്പ് തീയതി | ഏജന്റ് അഡ്രസ് | സ്ഥലം | തുക |
| 15-ജനുവരി-22 | Laura’s XL, Hopkins Road, Castlebar, Co. Mayo | മയോ | €19,060,800.00 |
| 28-ജൂൺ-08 | Hegartys Staplestown Road, Carlow | കാർലോ | €18,963,441.00 |
| 27-ഓഗസ്റ്റ്-25 | ഓൺലൈൻ | മയോ | €17,008,295.00 |
| 14-ഏപ്രിൽ-10 | T/A Easons, Dungarvan S.C., Dungarvan, Waterford | വാട്ടർഫോർഡ് | €16,717,717.00 |
| 23-ഒക്ടോബർ-10 | Donnybrook Fair, 89 Morehampton Road, Donnybrook Dublin 4 | ഡബ്ലിൻ | €16,390,239.00 |
ഈ വർഷം ലോട്ടോ ജാക്ക്പോട്ട് നേടുന്ന ഏഴാമത്തെ വ്യക്തിയും, അയർലൻഡിൽ ലോട്ടറിയിലൂടെ കോടീശ്വരനാവുന്ന പതിനേഴാമത്തെ വ്യക്തിയുമാണ് ഇദ്ദേഹം.
വിജയിച്ച നമ്പറുകൾ ഇവയാണ്: 2, 6, 20, 22, 26, 39. ബോണസ് നമ്പർ 5 ആയിരുന്നു. ഓൺലൈൻ കളിക്കാരന് വിവരം അറിയിച്ചുകൊണ്ടുള്ള ഇമെയിൽ അയച്ചതായി നാഷണൽ ലോട്ടറി അധികൃതർ സ്ഥിരീകരിച്ചു. സമ്മാനം കൈപ്പറ്റാനായി 1800 666 222 എന്ന നമ്പറിൽ ബന്ധപ്പെടാൻ അധികൃതർ ആവശ്യപ്പെട്ടു.

