ഈ സെപ്റ്റംബറിൽ ഡബ്‌ലിനിൽ നടക്കുന്ന ചടങ്ങുകളിൽ പുതിയ ഐറിഷ് പൗരന്മാർ വിശ്വസ്തത പ്രതിജ്ഞ എടുക്കും.
2025 സെപ്റ്റംബർ 15 തിങ്കളാഴ്ചയും സെപ്റ്റംബർ 16 ചൊവ്വാഴ്ചയും ചടങ്ങുകൾ നടക്കും. ഇത് ഡബ്‌ലിനിലെ കൺവെൻഷൻ സെന്ററിൽ ആയിരിക്കും. ഈ ചടങ്ങിന് പങ്കെടുക്കാൻ അർഹർ ആയവർക്കുള്ള ഇൻവിറ്റേഷൻ ലെറ്ററുകൾ തയ്യാറാവുന്ന മുറയിൽ അയച്ചു തുടങ്ങും
പങ്കെടുക്കുന്ന എല്ലാവരും ആ ദിവസം ശരിയായ ഐഡി രേഖകൾ കൊണ്ടുവരണം. ഐഡന്റിറ്റി തെളിയിക്കാൻ സാധുവായ പാസ്‌പോർട്ട് ഏറ്റവും അനുയോജ്യമാണ്. പാസ്‌പോർട്ട് ഇല്ലെങ്കിൽ, പകരം മറ്റൊരു ഔദ്യോഗിക ഐഡി കൊണ്ടുവരിക.
ചടങ്ങിനിടെ, പുതിയ പൗരന്മാർ അയർലൻഡിനോട് വിശ്വസ്തത പുലർത്തുമെന്ന് പ്രതിജ്ഞയെടുക്കും. ഐറിഷ് രാജ്യത്തോട് വിശ്വസ്തത പുലർത്തുമെന്ന പ്രതിജ്ഞയാണിത്.
ചടങ്ങിൽ യഥാർത്ഥ പൗരത്വ സർട്ടിഫിക്കറ്റുകൾ നൽകില്ല. പകരം, പരിപാടിക്ക് ശേഷം ആൻപോസ്റ്റ് വഴി ആളുകളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് അവ മെയിൽ ചെയ്യും.
ഐറിഷ് പൗരന്മാരാകാൻ കാത്തിരിക്കുന്ന ആളുകൾക്ക് ഇത് ഒരു പ്രധാന ഘട്ടമാണ്.