• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, July 17, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി എഫ്ബിഐയുടെ പിടിയിൽ

Editor by Editor
July 14, 2025
in USA Malayalam News
0
9
SHARES
298
VIEWS
Share on FacebookShare on Twitter


വാഷിങ്ടണ്‍: യുഎസില്‍ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (എഫ്ബിഐ) ഏജന്‍സി അറസ്റ്റുചെയ്ത എട്ട് ഖലിസ്താന്‍ തീവ്രവാദികളില്‍ ഒരാള്‍ ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ ക്രിമിനലുകളുടെ ലിസ്റ്റിലുള്ള ആളെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എന്‍ഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള പവിത്തര്‍ സിങ് ബട്ട്‌ലയാണ് എഫ്ബിഐയുടെ പിടിയിലായത്.

യുഎസില്‍ സ്ഥിരതാമസമാക്കിയ, പഞ്ചാബില്‍ നിന്നുള്ള അധോലോകനേതാവാണ് പവിത്തര്‍. നിരോധിത ഭീകരവാദ സംഘടനയായ ബാബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ) അംഗമാണ് പവിത്തര്‍. നിരവധി ഭീകരവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ തിരഞ്ഞുകൊണ്ടിരുന്ന പ്രതിയാണ് പവിത്തര്‍. ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ് എന്നാണ് വിവരം.

പവിത്തറിനെ കൂടാതെ ദില്‍പ്രീത് സിങ്, അമൃത്പാല്‍ സിങ്, അഷ്പ്രീത് സിങ്, മന്‍പ്രീത് രണ്‍ധാവ, സരബ്ജിത് സിങ്, ഗുര്‍താജ് സിങ്, വിശാല്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. കാലിഫോര്‍ണിയയിലെ സാന്‍ ജോക്വിന്‍ കൗണ്ടിയില്‍ നടന്ന ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് യുഎസിന്റെ പല ഭാഗങ്ങളില്‍നിന്നായി എട്ട് കുറ്റവാളികളും എഫ്ബിഐയുടെ പിടിയിലായത്.

🚨Eight Arrested in Gang-Related Kidnapping Case🚨

On July 11, 2025, the San Joaquin County Sheriff's Office AGNET Unit—alongside the Stockton Police Department SWAT Team, Manteca Police Department SWAT Team, Stanislaus County Sheriff's Office SWAT Team, and the FBI SWAT… pic.twitter.com/YNHF4XfLBe

— San Joaquin County Sheriff’s Office (@SJSheriff) July 12, 2025

തട്ടിക്കൊണ്ടുപോകല്‍, പീഡനം, അനധികൃതമായി തടവില്‍ പാര്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സാക്ഷിയെ ഭീഷണിപ്പെടുത്തല്‍, തോക്കുപയോടിച്ചുള്ള കയ്യേറ്റം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റവാളികളെയെല്ലാം കോടതിയില്‍ ഹാജരാക്കിയ ശേഷം സാന്‍ ജോക്വിന്‍ കൗണ്ടി ജയിലിലേക്ക് മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇവരുടെ കൈയില്‍നിന്നും ഒരു മെഷീന്‍ ഗണ്‍, രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വെടിയുണ്ട നിറച്ച ഹാന്‍ഡ് ഗണ്‍, ഫുള്ളി ഓട്ടോമാറ്റിക് ഗ്ലോക് അടക്കം ആറ് തോക്കുകള്‍, വ്യത്യസ്തമായ വെടിക്കോപ്പുകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. പതിമൂന്ന് ലക്ഷത്തോളം രൂപ മതിക്കുന്ന ഡോളറും പ്രതികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ഇതുകൂടാതെ, തോക്കുകളില്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന ശേഷിയുള്ള മാഗസിനുകളും ഷോര്‍ട്ട് ബാരല്‍ റൈഫിളുകളും ഇവര്‍ നിയമവിരുദ്ധമായി നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളും പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Post
two women killed in shooting at church in kentucky

അമേരിക്കയിലെ കെന്‍റക്കിയില്‍ പളളിയില്‍ വെടിവെയ്പ്പ് ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

Popular News

  • sligo university hospital on file

    സ്ലൈഗോ ആശുപത്രിയിൽ കോവിഡ് ഔട്ട്ബ്രേക്ക് സന്ദർശകർക്ക് നിയന്ത്രണം

    9 shares
    Share 4 Tweet 2
  • സുനാമി മുന്നറിയിപ്പ്. അലാസ്‌കയില്‍ വന്‍ ഭൂചലനം; 7.3 തീവ്രത

    10 shares
    Share 4 Tweet 3
  • മലയാളി യുവതി കാനഡയില്‍ മരിച്ച നിലയില്‍;മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ

    10 shares
    Share 4 Tweet 3
  • അമേരിക്കയിലെ കെന്‍റക്കിയില്‍ പളളിയില്‍ വെടിവെയ്പ്പ് ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

    10 shares
    Share 4 Tweet 3
  • ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി എഫ്ബിഐയുടെ പിടിയിൽ

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha