ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. തീവ്രവാദത്തിനെതിരായി ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും ഇനിയങ്ങോട്ടും അതില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയാണ് വിദേശകാര്യമന്ത്രി നയം വ്യക്തമാക്കിയത്.
‘അതിര്‍ത്തിയില്‍ വെടിനിര്‍ത്തുന്നതും സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും ഇന്ന് ഒരു ധാരണയിലെത്തി. തീവ്രവാദത്തിനെതിരായി ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടിട്ടുള്ളത്. അത് ഇനിയും തുടരും,’ അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.