ടിപ്പററി , അയർലണ്ട്: അയർലണ്ടിലെ മലയാളികളുടെ ആദ്യ സ്വന്തം ദേവാലയമായ സെൻറ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓ വി ബി എസിന് ആരംഭം കുറിച്ചു. “വിശുദ്ധിയിൽ നടക്കുക” (സങ്കീർത്തനങ്ങൾ 119: 9) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
ഏപ്രിൽ 25 26 27 തീയതികളിലായി നടത്തപ്പെടുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസ്സുകൾക്ക് വികാരി ഫാ. നൈനാൻ പി കുരിയാക്കോസ് ,ഫാ. ഡോക്ടർ റിഞ്ചു പി കോശി
എന്നിവർ നേതൃത്വം നൽകുന്നു.
ഒ വി ബി എസ്സിൻറെ രണ്ടാംദിവസമായ ഏപ്രിൽ 26 ന് (ശനി ) പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃക യുമായ ഫാ ഡോക്ടർ റിഞ്ചു പി കോശി ,ആരാധന ജീവിതവും ബന്ധങ്ങളിലെ വിശുദ്ധിയും എന്ന വിഷയത്തിൽ ക്ലാസ് നയിക്കുന്നു. ദേവാലയത്തിൽ നടത്തപ്പെടുന്ന പരിപാടികളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
വികാരി ഫാ. – നൈനാൻ പി കുര്യാക്കോസ് 0877516463
ട്രസ്റ്റീ -ബിനു എൻ തോമസ് – 0876261088.
സെക്രട്ടറി – പ്രദീപ് ചാക്കോ – 0894406241.
ഹെഡ് മിസ്ട്രസ് – രഞ്ജിനി കുര്യൻ -0892629682
ഒവിബിസ് കോർഡിനേറ്റർ – ഷാജി മത്തായി – 0877477332

