മലയാളി ഇന്ത്യൻസ് അയർലണ്ട് ഒരുക്കുന്ന ‘MIND MEGA MELA’ മെയ് 31ന്. മെഗാമേളയുടെ മുന്നോടിയായി MIND, സംഘടിപ്പിക്കുന്ന ‘ ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ്’ മാർച്ച് 15, ശനിയാഴ്ച നടക്കും. Baldoyle ബാഡ്മിന്റൺ സെന്ററിൽ നടക്കുന്ന ആവേശ മത്സരത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ 9.30 മുതൽ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾ ആരംഭിക്കും.
വനിതാ ഡബിൾസ്, പുരുഷ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സര ദിവസം MIND മെഗാമേളയുടെ ബാങ്കിംഗ് പാട്ണർ ആയ PTSB ഒരുക്കുന്ന സ്റ്റാളുകളിൽ, ബാങ്കിന്റെ വിവിധ സേവങ്ങളുടെയും മോർട്ഗേജ് സംബന്ധമായ വിവരങ്ങളും സന്ദർശകർക്ക് ലഭ്യമാകും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: Jaimon: 087 9511344, Siju: 087 777 8744