• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, August 29, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

യുഎസിൽ വീണ്ടും വിമാനദുരന്തം; പൈലറ്റുൾപ്പെടെ മുഴുവൻ യാത്രക്കാരും മരിച്ചു

Editor by Editor
February 8, 2025
in USA Malayalam News
0
plane crash in alska usa
16
SHARES
542
VIEWS
Share on FacebookShare on Twitter

വാഷിങ്‌ടൺ: യുഎസിലെ അലാസ്‌കയിൽ വച്ച്‌ കാണാതായ വിമാനം കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്ന്‌ തകർന്ന്‌ വീണ നിലയിലാണ്‌ വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത്‌ പേരും മരിച്ച നിലയിലാണ്‌.

വ്യാഴാഴ്‌ച ഉനലക്ലീറ്റിൽ നിന്ന്‌ നോമിലേക്ക്‌ പോയ വിമാനമാണ്‌ അപകടത്തിൽപ്പെട്ടത്‌. ഒൻപത്‌ യാത്രക്കാരും ഒരു പൈലറ്റും ഉണ്ടായിരുന്ന ബെറിങ്‌ എയറിന്റെ സെസ്ന കാരവൻ ക്രാഫ്റ്റായിരുന്നു ഇത്‌. വാഴാഴ്‌ച ഉച്ച കഴിഞ്ഞ്‌ വിമാനത്തിന്റെ സിഗ്‌നൽ നഷ്‌ടപ്പെടുകയായിരുന്നുവെന്ന്‌ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

വിമാനത്തിലുണ്ടായിരുന്ന മൂന്ന്‌ പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ്‌ ബിബിസി റിപ്പോർട്ട്‌ ചെയ്യുന്നത്‌. ബാക്കി ഏഴ്‌ പേരുടെ മൃതശരീരങ്ങൾ വിമാനത്തിലാണുള്ളതെന്നും അവർ പറഞ്ഞു. ഈ മൃതദേഹങ്ങൾ വിമാനത്തിൽ നിന്ന്‌ പുറത്തെടുക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്‌.

യുഎസിൽ എട്ട്‌ ദിവസങ്ങൾക്കിടെയുണ്ടായ മൂന്നാമത്തെ വലിയ വിമാന ദുരന്തമാണിത്‌. ജനുവരി 29ന് വാഷിങ്ടണിലും 31ന് ഫിലാഡൽഫിയയിലും വിമാനാപകടങ്ങളുണ്ടായിരുന്നു. വാഷിങ്‌ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചപ്പോൾ ഫിലാഡൽഫിയയിൽ ഏഴ്‌ പേരാണ് മരിച്ചത്. ഈ ദിവസങ്ങൾക്കിടെ യുഎസിൽ പല ചെറു വിമാനങ്ങളും അപകടത്തിൽപ്പെട്ടിട്ടുമുണ്ട്‌.

Next Post
easyjet flight forced to make emergency landing after pilot collapses mid flight

യാത്രയ്ക്കിടെ പൈലറ്റ് കുഴഞ്ഞുവീണു; പരിഭ്രാന്തരായി യാത്രക്കാര്‍, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

Popular News

  • Over 100 Leaving Cert Results Withheld as Exam Cheating Detections Rise

    ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    10 shares
    Share 4 Tweet 3
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • ഐർലൻഡിൽ ഹോൾസെയിൽ വിലക്കയറ്റം ശക്തമാകുന്നു; ജൂലൈയിൽ വൈദ്യുതി നിരക്കിൽ 14.8 ശതമാനം വർദ്ധനവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha