• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Cavan Malayalam News

അയർലണ്ട് മലയാളി ദേവസ്യ പട നിലം ചെറിയാൻ (സാജൻ) അന്തരിച്ചു

Editor by Editor
January 3, 2025
in Cavan Malayalam News
0
devasya padanilam cheriayan alias sajan passed away

devasya padanilam cheriayan alias sajan passed away

13
SHARES
442
VIEWS
Share on FacebookShare on Twitter

ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ നിന്നും കുടിയേറി അയർലണ്ടിലെ കാവനിൽ സ്ഥിരതാമസമാക്കിയ ദേവസ്യ പടനിലം ചെറിയാൻ (സാജൻ) (49) നിര്യാതനായി. അർബുദരോഗബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച (03/01/2025) വെളുപ്പിന് കാവൻ ജനറൽ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. അയർലൻഡ് ആരോഗ്യ വകുപ്പിന് കീഴിലുള്ള കാവൻ ജനറൽ ആശുപത്രിയിലെ ജീവനക്കാരനാണ്. സ്മിത രാജുവാണ് ഭാര്യ. മകൻ സിറോൺ. പിതാവ് ചെത്തിപ്പുഴ ചെറിയാൻ പടനിലം ദേവസ്യ. മാതാവ് പരേതയായ മേരിക്കുട്ടി ചെറിയാൻ. സൈജു (യുകെ), സനുമോൾ (ആസ്ട്രേലിയ) എന്നിവർ സഹോദരങ്ങളാണ്.

അയർലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ദേവസ്യ കോർക്കിൽ നിന്നും നാലു വർഷങ്ങൾക്ക് മുൻപാണ് കാവനിലേക്ക് താമസം മാറിയത്. അയർലണ്ട് പ്രവാസികളുടെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ദേവസ്യ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സ്ഥാപക അംഗങ്ങളിൽ ഒരാളും ദീർഘകാലം ഭാരവാഹിയുമായിരുന്നു. അയർലണ്ടിൽ പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഥമചാരിറ്റി സംരംഭമായ ഷെയറിങ് കെയറിന്റെ സ്ഥാപകാംഗവും ആദ്യത്തെ സെക്രട്ടറിയുമായിരുന്നു. കൂടാതെ കോർക്കിലെ മലയാളി കത്തോലിക്ക സമൂഹത്തിൻ്റെ പ്രഥമ സെക്രട്ടറിയായും സെ. ജോസഫ് സൺഡേ സ്‌കൂളിൻ്റെ പ്രഥമ സെക്രട്ടറി, പ്രധാനാധ്യാപകൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

മൃതസംസ്കാരം അയർലണ്ടിൽ വച്ച് നടത്തപ്പെടും. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Tags: CavanIndianIrelandObituary
Next Post
status orange warning euro vartha

ആറു കൌണ്ടികളിൽ കനത്ത മഞ്ഞും ഐസും; ഓറഞ്ച് സ്റ്റാറ്റസ് മുന്നറിയിപ്പ്

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha