ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം നടത്തി അടുത്ത സമ്മേളന കാലയളവ് വരെ വാട്ടർഫോർഡ് യൂണിറ്റിനെ നയിക്കാനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തു. 28.11.24 ൽ യെച്ചൂരി നഗറിൽ ചേർന്ന സമ്മേളനം ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ കെ ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി അംഗം അഭിലാഷ് തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ ദയാനന്ദ് സ്വാഗതം പറഞ്ഞു. എഐസി ബ്രാഞ്ച് സെക്രട്ടറി ബിനു തോമസും എം എൻ ഐ കമ്മിറ്റി അംഗം അനൂപ് ജോണും ആശംസകൾ അറിയിച്ചു.
രൂപം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ക്രാന്തി അയർലണ്ടിലും കേരളത്തിലും ഏറ്റെടുത്ത് നടത്തിയ വിവിധ പ്രവർത്തികളെക്കുറിച്ചും അതിൽ വാട്ടർ ഫോർഡ് യൂണിറ്റിന്റെ സംഭാവനകളെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ സെക്രട്ടറി ഷിനിത്ത് വിശദമായി വിശദീകരിച്ചു. വലതുപക്ഷ ശക്തികൾ അയർലണ്ടിലും ശക്തി പ്രാപിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ബഹുഭൂരിപക്ഷം വരുന്ന പുരോഗമന സ്വഭാവം പ്രകടിപ്പിക്കുന്ന ഐറിഷ് പൊതുസമൂഹമായി പ്രവാസികൾ ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത്തരം ഒരുമിക്കലിന്റെ പാലമായി ക്രാന്തി മാറണമെന്നും അധ്യക്ഷ പ്രസംഗത്തിൽ അഭിലാഷ് തോമസ് ആഹ്വാനം ചെയ്തു.
തുടർന്ന് കഴിഞ്ഞ പ്രവർത്തനകാലയളവിയിലെ വിശദമായ റിപ്പോർട്ടു യൂണിറ്റ് സെക്രട്ടറി നവീനും വരവ് ചിലവ് കണക്കുകൾ യൂണിറ്റ് ട്രഷറർ ദയാനന്ദും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടിക്കും ശേഷം സമ്മേളനം റിപ്പോർട്ടും കണക്കും അംഗീകരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അടുത്ത പ്രവർത്തന കാലയളവിലേക്കായി സെക്രട്ടറിയായി രാഹുൽ രവീന്ദ്രനെയും ജോയിൻ സെക്രട്ടറിയായി സൗമ്യ ജിജനെയും ട്രെഷറർ ആയി പ്രദീപ് ചാക്കോയെയും കമ്മറ്റി അംഗങ്ങളായി അനൂപ് ജോൺ, നവീൻ, ഷാജു, അഭിലാഷ് തോമസ്,ബിനു തോമസ്, ദയാനന്ദ്, ജോബിൻ, അജു, രാഗേഷ്, ബിനിൽ എന്നിവരെ തിരഞ്ഞെടുത്തു.