• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, August 30, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

യുക്രെയ്‌നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി, ഇനി റഷ്യക്കെതിരെ യു.എസ് ആയുധങ്ങള്‍ ഉപയോഗിക്കാം; സ്ഥാനം ഒഴിയുംമുമ്പ് റഷ്യക്ക് ബൈഡന്റെ പണി

Editor by Editor
November 18, 2024
in USA Malayalam News
0
us-allowed-ukraine-to-use-long-range-missiles-against-russia

us-allowed-ukraine-to-use-long-range-missiles-against-russia

16
SHARES
521
VIEWS
Share on FacebookShare on Twitter

 റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, യുക്രെയിന് ആയുധ ഉപയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി യു.എസ്. യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്‌നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അദ്ദേഹം യുഎസ് പ്രസിഡന്റ് പദമൊഴിയാന്‍ രണ്ടു മാസം മാത്രം ശേഷിക്കെയാണ് നിര്‍ണായക തീരുമാനം.

അടുത്ത ദിവസങ്ങളില്‍ റഷ്യയ്ക്കെതിരെ ആദ്യമായി ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്താന്‍ യുക്രെയ്ന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് യുഎസിന്റെ നിലപാടുമാറ്റം. ഇതേകുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായില്ല.

യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അനുമതി നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നേരത്തെ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. യുക്രെയ്ന്‍ യുദ്ധമുഖത്ത് റഷ്യയ്‌ക്കൊപ്പം ഉത്തര കൊറിയന്‍ സൈനികരെ വിന്യസിച്ച നീക്കത്തിനു പിന്നാലെയാണ് യുക്രെയ്‌ന് കൂടുതല്‍ സഹായകരമായ യുഎസിന്റെ നീക്കം. മാത്രമല്ല, കഴിഞ്ഞ ദിവസം യുക്രെയ്‌നിന്റെ വൈദ്യുതി സംവിധാനം ലക്ഷ്യമിട്ട് റഷ്യയുടെ കനത്ത ആക്രമണം നടന്നിരുന്നു.

ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും കുട്ടികളക്കടക്കം ആറ് പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. യുക്രേനിയന്‍ പ്രതിരോധ സേന 140 ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടു. യുക്രൈനിലുടനീളം വൈദ്യുതി നിര്‍മാണ, വിതരണ സംവിധാനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Jo BidenRussiaUkraineUnited States of AmericaUSA
Next Post
WXCharts predicts snowfall in Ireland later this month

രാജ്യമെങ്ങും യെല്ലോ വാണിങ്, മൈനസ് 3 ഡിഗ്രി തണുപ്പ്

Popular News

  • Hopes Endure as Search Continues for Irish Citizens Missing in Catastrophic Nepal Floods

    നേപ്പാളിലെ പ്രളയം: കാണാതായ ഐറിഷ് പൗരന്മാർക്കായി തിരച്ചിൽ ഊർജ്ജിതം; പ്രതീക്ഷയോടെ കുടുംബം

    10 shares
    Share 4 Tweet 3
  • ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha