• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, May 30, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

കടുത്ത സാമ്പത്തികപ്രതിസന്ധി; ഒന്നും രണ്ടുമല്ല 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്!

Chief Editor by Chief Editor
November 17, 2024
in USA Malayalam News, World Malayalam News
0
Boeing to Cut 17,000 Jobs Amid Financial Challenges

Boeing to Cut 17,000 Jobs Amid Financial Challenges

17
SHARES
558
VIEWS
Share on FacebookShare on Twitter

സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ഈ വാരാന്ത്യത്തോടെ 17,000 ജീവനക്കാരെ പിടിച്ചുവിടാനൊരുങ്ങി വിമാനനിർമാണമേഖലയിലെ വമ്പന്മാരായ ബോയിങ്. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിന്റെയും ജീവനക്കാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മുഴുവൻജീവനക്കാരുടെ പത്തുശതമാനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ബോയിങ് കമ്പനി സി.ഇ.ഒ. കെല്ലി ഓട്ട്‌ബെർഗ് പറഞ്ഞു. ആകെ 1,70,000 ജീവനക്കാരാണ് ബോയിങ് കമ്പനിയിൽ ജോലി ചെയ്യുന്നത്.

ബുധനാഴ്ച മുതലാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ അറിയിപ്പുകൾ ലഭിച്ചുതുടങ്ങിയത്. 400-ലധികം തൊഴിലാളികൾക്ക് ഇതിനകം തന്നെ പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുണ്ട്. 2025 ജനുവരി പകുതിയോടെ നോട്ടീസ് ലഭിച്ച ജീവനക്കാർ ജോലിയിൽനിന്ന് സ്ഥിരമായി പിരിച്ചുവിടപ്പെടും. സൗത്ത് കരോലിനയിലും വാഷിങ്ടണിലുമുള്ള ജീവനക്കാരെയാണ് ആദ്യഘട്ടത്തിൽ പിരിച്ചുവിടുന്നത്. എക്സിക്യുട്ടീവുകൾ, മാനേജർമാർ, ഫാക്ടറി ജോലിക്കാർ തുടങ്ങി എല്ലാമേഖലയിലുള്ളവർക്കും നോട്ടീസ് ലഭിച്ചിട്ടുള്ളതായി യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിലെ സാമ്പത്തിക സ്ഥിതിയുമായി തങ്ങളുടെ തൊഴിലാളികളെ വിന്യസിക്കാനുള്ള ബോയിങ്ങിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് പിരിച്ചുവിടലുകൾ. 737 മാക്‌സ് വിമാനവുമായി ബന്ധപ്പെട്ട ഉൽപ്പാദന പ്രശ്‌നങ്ങളിലും നിയന്ത്രണ പരിശോധനയിലും കമ്പനി ബുദ്ധിമുട്ടുകയാണ്.

കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നതെന്നും, വരുംമാസങ്ങളിൽ പിരിച്ചുവിടൽ തുടരുമെന്നും കെല്ലി പറഞ്ഞു.

Tags: AerospaceIndustryAviationIndustryBoeingEmployeesBoeingLayoffsBoeingNewsCorporateDownsizingEconomicImpactEmploymentNewsJobCutsWorkforceReduction
Next Post
us-allowed-ukraine-to-use-long-range-missiles-against-russia

യുക്രെയ്‌നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി, ഇനി റഷ്യക്കെതിരെ യു.എസ് ആയുധങ്ങള്‍ ഉപയോഗിക്കാം; സ്ഥാനം ഒഴിയുംമുമ്പ് റഷ്യക്ക് ബൈഡന്റെ പണി

Popular News

  • Minister of State Colm Brophy notes that the administrative right to appeal a negative decision on a short-stay visa will be completely abolished starting June 1, 2026.

    ഷോർട്ട് സ്റ്റേ വിസകൾക്ക് ഇനി രണ്ടാമതൊരു അവസരമില്ല; ജൂൺ 1 മുതൽ അപ്പീൽ സംവിധാനം നിർത്തലാക്കാൻ അയർലൻഡ് ഗവൺമെന്റ്

    15 shares
    Share 6 Tweet 4
  • ഓൺലൈൻ ഷോപ്പിംഗിൽ വലിയ മാറ്റം; ജൂലൈ 1 മുതൽ എല്ലാ പാഴ്സലുകൾക്കും കസ്റ്റംസ് ഡ്യൂട്ടി നിർബന്ധമാക്കി അയർലൻഡ് റവന്യൂ

    12 shares
    Share 5 Tweet 3
  • അയർലൻഡിൽ ‘ഡൈനാമിക് എനർജി താരിഫ്’ വരുന്നു; വൈദ്യുതി വില ഇനി ഓരോ അരമണിക്കൂറിലും മാറും

    13 shares
    Share 5 Tweet 3
  • നിയമം ലംഘിച്ചാൽ സ്കൂട്ടർ കൈവിടും: അയർലൻഡിൽ 800-ലധികം ഇ-സ്കൂട്ടറുകൾ ഗാർഡ പിടിച്ചെടുത്തു

    11 shares
    Share 4 Tweet 3
  • വിലവിവരങ്ങൾ മറച്ചുവെക്കാനാകില്ല; കൺസ്യൂമർ നിയമങ്ങൾ ലംഘിച്ച കടകൾക്കും പെട്രോൾ പമ്പുകൾക്കുമെതിരെ കർശന നടപടിയുമായി സി.സി.പി.സി

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha