ഡബ്ലിൻ കൺവൻഷൻ സെന്ററിൽ ഇന്നലെ നടന്ന സിറ്റിസൺഷിപ്പ് സെറിമണിയിൽ 3,600-ഓളം പേർ ഐറിഷ് പൗരത്വം നേടി. മലയാളികളടക്കം നിരവധി ഇന്ത്യക്കാർക്കും ചടങ്ങിൽ പൗരത്വം ലഭിച്ചു. മന്ത്രിമാരായ Helen McEntee, Joe O’Brien, Neale Richmond എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഈ വർഷം ഇതുവരെ 11,417 പേരാണ് ഐറിഷ് പൗരത്വം സ്വീകരിച്ചത്.