⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Saturday, November 28, 2026
കൂട്ടം കൂടാന്‍ പാടില്ല, മാസ്‌ക് നിര്‍ബന്ധം, കടകൾ വൈകീട്ട് 7 വരെ മാത്രം; മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
Kerala Malayalam News

കൂട്ടം കൂടാന്‍ പാടില്ല, മാസ്‌ക് നിര്‍ബന്ധം, കടകൾ വൈകീട്ട് 7 വരെ മാത്രം; മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായും പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കാനും നിർദേശമുണ്ട്.

കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ 7-ാം വാര്‍ഡിലും കൂടുതൽ നിയന്ത്രണങ്ങളുള്ളത്. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവു. സിനിമ തിയേറ്ററുകളും ട്യൂഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കരുത്. ഓണാവധി ആയതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ പ്രവര്‍ത്തിക്കാത്തത് ആശ്വാസകരമാണ്. പച്ചക്കറിയും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവു. തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.

പ്രദേശത്ത് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വെ ആരംഭിച്ചു. കണ്ടെയ്‌മെന്‍റ് സോണുകളിലെ വീടുകളിലെത്തി പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. നിപ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ഐസൊലേഷനിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. നിലവിലെ സമ്പര്‍ക്കപ്പട്ടികയിലുള്ള 151 പേരില്‍ 3 പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. മരിച്ച വിദ്യാര്‍ത്ഥിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കുട്ടികളെയും കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കാനും ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 23 വയസുകാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 9നാണ് യുവാവ് മരിച്ചത്.

Editor
Correspondent