⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Friday, November 27, 2026
എം പോക്സ് പടർന്നു പിടിക്കുന്നു; 517 മരണം, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
Health

എം പോക്സ് പടർന്നു പിടിക്കുന്നു; 517 മരണം, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങളിൽ  എം പോക്സ്  (മങ്കി പോക്സ്) പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.  അതി തീവ്രമായി കോംഗോ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്,

ആഫ്രിക്കയിൽ ഇതുവരെ 517 പേരാണ് എം പോക്സ് ബാധിച്ച് മരിച്ചതെന്നാണ് കണക്കുകൾ. I7000 പേർക്ക് രോഗബാധയെന്ന് സംശയം. 13 രാജ്യങ്ങളിലാണ് ആകെ എം പോക്സ് റിപ്പോർട്ട് ചെയ്തത്. 60 ശതമാനം രോഗവർധനയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ സാഹചര്യങ്ങൾ അടിയന്തര സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയ എം പോക്സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Editor
Correspondent