• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, May 24, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports Olympics

പാരീസ് ഒളിമ്പിക്‌സ്: വിനേഷ് ഫോഗട്ടിൻ്റെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി പരിശീലകൻ

Editor by Editor
August 15, 2024
in Olympics
0
Vinesh Phogat
11
SHARES
359
VIEWS
Share on FacebookShare on Twitter

100 ഗ്രാം ഭാരക്കൂടുതൽ കാരണം വിനേഷ് ഫോഗാട്ട് അയോഗ്യയാക്കപ്പെട്ടത് രാജ്യം മുഴുവൻ ഞെട്ടലോടെയാണ് കണ്ടത്. ഉറപ്പാക്കുമെന്ന് കരുതിയ രണ്ടു മെഡലുകളാണ് കപ്പിനും ചുണ്ടിനുമിടയിൽ വഴുതി പോയത്. ഇതേ തുടർന്ന് മാനസികമായി തളർന്ന താരം ഇനി ഗോദയിലേക്കില്ല എന്ന് പ്രസ്താവിച്ചതും നമ്മൾ കണ്ടു.

ഭാരം കുറക്കാൻ വേണ്ടി തലേന്ന് രാത്രി വിനേഷ് ഭക്ഷണമോ വെള്ളമോ കഴിച്ചില്ല എന്ന് മാത്രമല്ല അവരുടെ മുടി മുറിക്കുക കൂടെ ചെയ്തു, എന്നാൽ എല്ലാം വെറുതെയായി. ഫൈനലിന് മുമ്പ് വിനേഷ് വെള്ളി മെഡൽ ഉറപ്പിച്ചിരുന്നു , എന്നാൽ അവളുടെ അയോഗ്യത വന്നതിനു ശേഷം അവരുടെ റെക്കോർഡ് ഔദ്യോഗിക റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.

തീരുമാനത്തിനെതിരെ വിനേഷ് അപ്പീൽ നൽകുകയും ഫൈനലിൽ പ്രവേശിച്ചതിനാൽ സംയുക്ത വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അപ്പീൽ ഓഗസ്റ്റ് 14 ന് കോടതി ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട് (സിഎഎസ്) നിരസിക്കുകയായിരുന്നു.

ഇതോടു കൂടി പ്രതീക്ഷകൾ എല്ലാം അവസാനിച്ചു എന്നാണ് കരുതിയതെങ്കിലും, അങ്ങനെയല്ല എന്ന് വ്യക്തമാക്കുകയാണ് വിനേഷ് ഫോഗാട്ടിന്റെ പരിശീലകൻ.

അവൾക്ക് ഇപ്പോഴും വെള്ളി മെഡൽ ലഭിക്കാനുള്ള സാധ്യതകളുണ്ട് . സിഎഎസിൻ്റെ തീരുമാനത്തിനെതിരെ 30 ദിവസത്തിനകം സ്വിസ് ഫെഡറൽ ട്രൈബ്യൂണലിൽ അപ്പീൽ നൽകാമെന്ന് വിനേഷിൻ്റെ അഭിഭാഷകൻ വിദുഷ്പത് സിംഘാനിയ വാർത്താ ഏജന്സികളോട് വ്യക്തമാക്കി. സ്വിസ് ഫെഡറൽ ട്രൈബ്യൂണലിൻ്റെ വിധി അനുകൂലമായാൽ വിനേഷിന് മെഡൽ നൽകപ്പെടും.

Tags: IndiaOlympicsParis 2024 OlympicsVinesh Phogat
Next Post
Monkeypox

എം പോക്സ് പടർന്നു പിടിക്കുന്നു; 517 മരണം, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Popular News

  • Trump makes an extraordinary complaint

    ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങളില്‍ ഇടപെട്ട് കോടതി; വിദേശ വിദ്യാര്‍ഥികളുടെ വിസ സ്റ്റാറ്റസ് റദ്ദാക്കുന്നത് തടഞ്ഞു; വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ വയ്ക്കാനും കഴിയില്ല;

    9 shares
    Share 4 Tweet 2
  • പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപണം; വേടനെതിരെ പരാതി

    10 shares
    Share 4 Tweet 3
  • ഡ്രൈവിംഗ് ടെസ്റ്റിനായി ഇപ്പോഴും കാത്തിരിക്കുകയാണോ? അപ്പോയ്ന്റ്മെന്റ് ലഭ്യത്തിയിലെ കാലതാമസം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി RSA

    13 shares
    Share 5 Tweet 3
  • ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha