ഫ്രഞ്ച് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻപിഎഫ്) മുന്നിൽ എത്തിയതോടെ പ്രധാനമന്ത്രി പദം ഉൾപ്പെടെയുള്ള പാർലമെന്റ് പദവികൾ ചർച്ചയാകുന്നു. മുന്നിൽ എത്തിയെങ്കിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകളുടെ ഭൂരിപക്ഷം ഇടത് സഖ്യത്തിന് നേടാനായില്ല.
577 അംഗങ്ങളുള്ള ഫ്രഞ്ച് അധോസഭയില്‍ കേവലഭൂരിപക്ഷം തികയ്ക്കാന്‍ 289 സീറ്റുകള്‍ നേടണം. നിലവില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലയെന്നതാണ് വസ്തുത.
അതേസമയം, സമ്പന്നർക്ക് 90 ശതമാനം നികുതി ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ തങ്ങൾ നടപ്പാക്കുമെന്ന് എൻപിഎഫ് അറിയിച്ചു. തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിലുള്ള മധ്യപക്ഷ സഖ്യം രണ്ടാം സ്ഥാനത്തും മറൈൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.