ഡബ്ലിനിലെ എൽസാ സ്പോർട്സ് സെന്ററിൽ ജൂലൈ 27ന് ഹോളിസ്ടൗൺ ബ്ലാസ്റ്റേഴ്‌സ് ടീം നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് വമ്പൻ വിജയമായി. ഈ വർഷം രണ്ടാം സീസണിലേക്ക് കടന്ന ടൂർണമെന്റിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകൾ പങ്കെടുത്തു.
അതിഗംഭീരമായ മത്സരങ്ങളുടെ തുടര്‍ച്ചയ്ക്ക് ശേഷമാണ് കെസിസി (KCC) ടീമിന് കിരീടം നേടാനായത്. ഈ വർഷം നാലാമത്തെ കിരീടമാണ് കെസിസി നേടുന്നത്. ആദ്യമായി ഫൈനലിലെത്തിയ എംസിസി (MCC) രണ്ടാം സ്ഥാനത്തെത്തി. ടൂർണമെന്റ് സംഘാടകർ അതീവ ചിട്ടയായും രസകരവുമായ ഒരു പരിപാടി ഒരുക്കിയതിനാൽ ഏറെ പ്രശംസ നേടി.
മൈതാനത്ത് കെആർഎസ് (KRS) കാറ്ററേഴ്സ് സംയോജിപ്പിച്ച ഭക്ഷണ സ്റ്റാളിൽ നാനവധി വിഭവങ്ങൾ ഒരുക്കിയിരുന്നു, ഇത് പരിപാടിക്ക് ഒരു പ്രത്യേക ആകർഷണം ചേർത്തു.
ടൂർണമെന്റിന് കെആർഎസ് കാറ്ററേഴ്സ്, എസാർ ഹെൽത്ത് കെയർ, കെബി പെർഫ്യൂംസ്, ഒലിവസ് റെസ്റ്റോറന്റ്, ഷാമ്രോക്ക് ഹോളിഡെയ്‌സ് എന്നീ സ്ഥാപങ്ങൾ പിന്തുണ നൽകി.
സംഘാടകരായ ഹോളിസ്ടൗൺ ബ്ലാസ്റ്റേഴ്‌സ് ടീം ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളോടും, പരിപാടിയെ പിന്തുണച്ച എല്ലാ സ്പോൺസർമാർക്കും, പങ്കെടുത്ത പ്രേക്ഷകരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കെസിസി ടീമിന് ഹൃദയപൂർവ്വമായ ആശംസകൾ നേരുകയും എംസിസി ടീമിന് ഭാവിയിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആശംസിക്കുകയും ചെയ്യുന്നു