ഇന്ത്യ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച വിവാദ വ്യവസായി വിജയ് മല്യയെ ഓഹരി വിപണിയിൽ നിന്നും മൂന്ന് വർഷത്തേക്ക് വിലക്കി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ . വിജയ് മല്യയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഭ്രൂവറീസ്, എജിയിലുള്ള വിദേശബാങ്ക് അക്കൗണ്ടുകൾ വഴി ഇന്ത്യൻ ഓഹരി വിപണിയിലേക്ക് നിക്ഷേപം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
യുണൈറ്റഡ് ബ്രൂവറീസിന്റെ മുൻ മേധാവിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ (യുഎസ്എൽ) പ്രധാന ഓഹരി പങ്കാളിയുമാണഅ വിജയ് മല്യ. സ്വന്തം കമ്പനികളുടെ ഓഹരികൾ പരോക്ഷമായി വ്യാപാരം ചെയ്യുന്നതിനുള്ള നീക്കം കണ്ടെത്തിയതിനെ തുടർന്നായിരുന്നു സെബി ചീഫ് ജനറൽ മാനേജർ അനിത അനൂപ് നടപടിയെടുത്തത്. നിലവിൽ ഇംഗ്ലണ്ടിലുള്ള വിജയ് മല്യയെ വിട്ടു കിട്ടുന്നതിനായി ബ്രിട്ടീഷ് സർക്കാരുമായി നിരന്തര സമ്പർക്കം പുലർത്തുകയാണ് ഇന്ത്യ. ഈയിടെ ഒരു ബ്രിട്ടീഷ് കോടതി വിജയ് മല്യയെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു