പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടു.
ഫ്രാൻസിലെ സ്റ്റേറ്റ് റെയിൽവേ കന്പനി എസ്എൻസിഎഫ് രാത്രി ആക്രമണം ഉണ്ടായതായി അറിയിച്ചു. സംഭവത്തെ തുടർന്നു ഒരുപാട് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും മറ്റ് ട്രെയിനുകൾ റദ്ദാക്കിയെന്നും അധികൃതർ അറിയിച്ചു.
സാധിക്കുന്നവരെല്ലാം റെയിൽവേ സ്റ്റേഷനിലേക്ക് പോകാതെ യാത്ര മാറ്റിവയ്ക്കണമെന്നും എസ്എൻസിഎഫ് അഭ്യർഥിച്ചു. അറ്റ്ലാന്റിക്, നോർത്തേണ്‍-ഈസ്റ്റേണ്‍ ഹൈ സ്പീഡ് ലൈനുകളിൽ തടസം ഉണ്ടായെന്നും അതിന്റെ പല സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും റെയിൽവേ ഓപ്പറേറ്റർ പറഞ്ഞു.