• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, July 7, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

നിപ: 214 പേർ നിരീക്ഷണത്തിൽ; 60 പേർ ഹൈറിസ്ക് വിഭാ​ഗത്തിൽ; 2 പഞ്ചായത്തുകളിൽ നിയന്ത്രണം

Editor by Editor
July 20, 2024
in Kerala Malayalam News
0
nipah-214-people-under-observation
10
SHARES
337
VIEWS
Share on FacebookShare on Twitter

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. ഈ പഞ്ചായത്തുകളിൽ ആൾകൂട്ടം ഒഴിവാക്കണം. ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവ‍ര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെന്‍റർ ഞായറാഴ്ച പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.

നിലവിൽ 214 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 60 പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവർ ക്വാറന്‍റൈനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്‍റൈനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയും നിരീക്ഷണത്തിലുണ്ട്. ഈ കുട്ടിക്കും പനി ബാധയുള്ളതിനാൽ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കുട്ടിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവിലുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടും ജാ​ഗ്രതാ നിർദ്ദേശം നൽകി. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് കണ്‍ട്രോള്‍ റൂമും തുറന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാക്കി. കുട്ടിയുടെ‌ സമ്പർക്ക വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

മലപ്പുറത്ത് ആരോ​ഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നിട്ടുണ്ട്. മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483- 2732010 ആണു നമ്പർ.

Tags: Kerala NewsMalappuramNipah
Next Post
malayali-nurse-drowned-during-a-recreational-trip-in-the-uk 2

യുകെയില്‍ മലയാളി നഴ്‌സ് വിനോദ യാത്രയ്ക്കിടെ മുങ്ങി മരിച്ചു

Popular News

  • uae golden visa

    ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    9 shares
    Share 4 Tweet 2
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha