• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, May 23, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

കേരള ഹൗസ് കാർണിവൽ ഇന്ന്, ആർത്തിരമ്പിയെത്തി മലയാളി സമൂഹം; വിറ്റ് തീർന്ന് പാർക്കിംഗ് സ്ലോട്ടുകൾ

Chief Editor by Chief Editor
July 6, 2024
in Europe News Malayalam, Ireland Malayalam News
0
Kerala House Carnival 2024

Kerala House Carnival 2024

11
SHARES
377
VIEWS
Share on FacebookShare on Twitter

അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ കൂടിച്ചേരലായ ’കേരള ഹൌസ് കാര്‍ണിവൽ’ ഇന്ന് രാവിലെ എട്ട് മണിമുതൽ പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റിൽ നടന്ന് വരികയാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി ലൂക്കൻ വില്ലേജിൽ നടത്തിവന്നിരുന്ന കേരളാ ഹൌസ് കാർണിവലിന്റെ വേദി ഇത്തവണ കൗണ്ടി കിൽഡയറിലെ പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റ് ഗ്രൗണ്ടിലാണ് നടക്കുന്നത്. ഡബ്ലിൻ മേഖലയിലെ ഏറ്റവും വലിയ ഇവന്റ് സെന്ററുകളിലൊന്നായ ഇവിടെ  ആയിരക്കണക്കിന് പേരെ ഉൾക്കൊള്ളാവുന്ന സൗകര്യങ്ങളാണുള്ളത്.

സ്വാദിഷ്ഠമായ ഭക്ഷണ സ്റ്റാളുകളും കുട്ടികള്‍ക്കായുള്ള റൈഡ്‌സും ഇന്‍ഡോര്‍ ഗെയിംസും കൂടാതെ പെനാല്‍റ്റി ഷൂട്ട്ഔട്ടും പതിവുപോലെ കര്‍ണിവലിന്റെ ഭാഗമാകും. മുതിർന്നവർക്കായി ക്രിക്കറ്റ്‌ ബോൾ ത്രോ, ഹാൻഡ് റെസ്ലിംഗ് കൂടാതെ കാർണിവലിന്റെ മുഖ്യാകർഷണമായ അയർലണ്ടിലെ കരുത്തുറ്റ ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി എന്നീ ജനപ്രിയ പരിപാടികൾ ഇപ്രാവശ്യവും നടത്തപ്പെടുന്നു. ഒരു ദിവസം മുഴുവൻ കലാപ്രേമികൾക്കായി നൃത്ത, സംഗീത വിരുന്നും പ്രമുഖ ബാന്റുകളുടെ ഗാനമേളയും കൂടാതെ വിവിധ കൗണ്ടികളിൽ നിന്നും മത്സരാർഥികൾ പങ്കെടുക്കുന്ന റാംപ് ഷോയും ഇത്തവണത്തെ കാർണിവലിന്റെ പ്രധാന ആകർഷണങ്ങൾ ആണ്.  

വിശാലമായ പാർക്കിംഗ് സൗകര്യമാണ് പാൽമേഴ്‌സ്ടൗൺ ഹൌസ് എസ്റ്റേറ്റിൽ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ സംഘാടകർ ഒരുക്കിയിരുന്നത്. പക്ഷേ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പ്രീ-ബുക്ക് ചെയ്യേണ്ട ഈ പാർക്കിംഗ് മുഴുവനും വിറ്റ്പോവുകയും കൂടുതൽ വാഹനങ്ങൾ അവിടേക്ക് കടന്ന് പോകാൻ പറ്റാത്ത സാഹചര്യമാണെന്നും ആണ്. ആയതിനാൽ ദൂരപ്രദേശങ്ങളിൽ വരുന്നവർ മറ്റ് പാർക്കിംഗ് സൗകര്യങ്ങൾ ക്രമീകരിക്കുന്നതാവും നല്ലത്.

Tags: IrelandKeralaHouseCarnivalMalayaliMalayali Community in Ireland
Next Post
Northern Ireland General Election 2024 Results

നോർത്തേൺ അയർലൻഡ് പൊതുതെരഞ്ഞെടുപ്പ് 2024, തിരിച്ചടി നേരിട്ട് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി

Popular News

  • RSA Unveils Major Plan to Cut Driving Test Waiting Times

    ഡ്രൈവിംഗ് ടെസ്റ്റിനായി ഇപ്പോഴും കാത്തിരിക്കുകയാണോ? അപ്പോയ്ന്റ്മെന്റ് ലഭ്യത്തിയിലെ കാലതാമസം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി RSA

    13 shares
    Share 5 Tweet 3
  • ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha