കോർക്കിനും ലിമെറിക്കിനുമുള്ള പുതിയ ഇമിഗ്രേഷൻ രജിസ്ട്രേഷൻ പ്രക്രിയ 2024 ജൂലൈ 8 മുതൽ പ്രാബല്യത്തിൽ
2024 ജൂലൈ 8 മുതൽ കോർക്കിലെയും ലിമെറിക്കിലെയും നോൺ-ഇയു/ഇഇഎ/യുകെ/സ്വിസ് പൗരന്മാർക്ക് ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിറ്റുകളുടെ ആദ്യ രജിസ്ട്രേഷനുകളുടെയും പുതുക്കലുകളുടെയും (renewal) ഉത്തരവാദിത്തം ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ നിന്ന് (GNIB) നീതിന്യായ വകുപ്പിന്റെ (Department of Justice) ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) രജിസ്ട്രേഷൻ ഓഫീസിലേക്ക് മാറുമെന്ന് നീതിന്യായ മന്ത്രി ഹെലൻ മാക്കെന്റി പ്രഖ്യാപിച്ചു.
അയർലണ്ടിലെ പോലീസിങ്ങിന്റെ ഭാവിയെക്കുറിച്ചുള്ള കമ്മീഷൻ ശുപാർശകൾ അനുസരിച്ച് ഏകദേശം 80% ദേശീയ രജിസ്‌ട്രേഷനുകളും പുതുക്കലുകളും ഇപ്പോൾ ഈ മാറ്റത്തോടെ അൻ ഗാർഡ ഷ്യഹാന (An Garda Síochána) നിന്ന് നീതിന്യായ വകുപ്പിലേക്ക് മാറും.
2023-ൽ മാത്രം കോർക്കിലെയും ലിമെറിക്കിലെയും ഗാർഡാ ഏകദേശം 10,000 ആദ്യ രജിസ്ട്രേഷനുകളും 22,000 പുതുക്കലുകളും കൈകാര്യം ചെയ്തു.
2024 ജൂലൈ 8 മുതൽ കോർക്കിലും ലിമറിക്കിലും താമസിക്കുന്നവർ ആദ്യത്തെ രജിസ്‌ട്രേഷനുകൾ അഥവാ ഫസ്റ്റ് ടൈം റെജിസ്ട്രേഷൻസ് ഡബ്ലിനിലെ ബർഗ് ക്വേ (Burgh Quay) രജിസ്‌ട്രേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യണം.
അനുമതി പുതുക്കുന്നതിനുള്ള അപേക്ഷകൾ ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) ഓൺലൈൻ റിന്യൂവൽ പോർട്ടൽ ഉപയോഗിച്ച് സമർപ്പിക്കാവുന്നതാണ്.
മന്ത്രി മാക്കെന്റിയുടെ പ്രസ്താവന
അൻ ഗാർഡ ഷ്യഹാനക്കുള്ളിലെ ഭരണപരമായ പ്രവർത്തനങ്ങൾ സിവിലിയനൈസ് ചെയ്യുന്നതിന്റെ നേട്ടങ്ങൾ മന്ത്രി മാക്കെന്റിയുടെ ഊന്നിപ്പറഞ്ഞു. “ഇത് പ്രവർത്തന ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗാർഡയെ അനുവദിക്കുന്നു. ഇമിഗ്രേഷൻ പ്രക്രിയകൾ നവീകരിക്കുന്നതിലും കാര്യക്ഷമമായ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിലും ഒരു സുപ്രധാന ചുവടുവയ്പായി കോർക്കിനും ലിമെറിക്കിനുമുള്ള പ്രവർത്തനങ്ങളുടെ കൈമാറ്റം കണക്കാക്കപ്പെടുന്നു.”
കമ്മീഷൻ ഓൺ ദി ഫ്യൂച്ചർ ഓഫ് പോലീസിംഗ് ഇൻ അയർലൻഡ് (COFPI) ആത്യന്തികമായി, ഇമിഗ്രേഷൻ അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ അൻ ഗാർഡ ഷ്യഹാനയിൽ നിന്ന് നീതിന്യായ വകുപ്പിലേക്ക് മാറ്റണമെന്ന് ശുപാർശ ചെയ്യുന്നു. രാജ്യവ്യാപകമായി രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നീതിന്യായ വകുപ്പിന് കൈമാറുന്നത് 2025-ന്റെ തുടക്കത്തോടെ ഗണ്യമായി പൂർത്തിയാക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
അപേക്ഷകർക്കുള്ള വിശദാംശങ്ങൾ
ആദ്യത്തെ രജിസ്ട്രേഷനുകൾ:
- ലൊക്കേഷൻ: ബർഗ് ക്വേ രജിസ്ട്രേഷൻ ഓഫീസ്, ഡബ്ലിൻ.
- ബുക്കിംഗ്: തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ ഫ്രീഫോൺ (1800 800 630) വഴി അപ്പോയിന്റ്മെന്റുകൾ എടുക്കാം.
- ആവശ്യകതകൾ: ബുക്കിംഗിന് പാസ്‌പോർട്ട് വിശദാംശങ്ങളും സാധുവായ ഇമെയിൽ വിലാസവും ആവശ്യമാണ്.
റിന്യൂവൽസ്:
- ഓൺലൈൻ: കോർക്കിലെയും ലിമെറിക്കിലെയും അപേക്ഷകർക്ക് 2024 ജൂലൈ 8 മുതൽ രജിസ്ട്രേഷനുകൾ ഓൺലൈനായി പുതുക്കാവുന്നതാണ്. ഇത് നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത ഇല്ലാതാക്കുന്നു.
- വെബ്‌സൈറ്റ്: റിന്യൂവൽ അപേക്ഷകൾ ISD ഓൺലൈനിൽ എന്ന വെബ്സൈറ്റിൽ സമർപ്പിക്കാം.
ഡബ്ലിൻ, മീത്ത്, കിൽഡെയർ, വിക്ലോ, കോർക്ക്, ലിമെറിക്ക് എന്നിവയ്ക്ക് പുറത്തുള്ള താമസക്കാർക്കുള്ള രജിസ്ട്രേഷനുകളും പുതുക്കലുകളും ജിഎൻഐബി കൈകാര്യം ചെയ്യുന്നത് നീതിന്യായ വകുപ്പിലേക്കുള്ള പൂർണ്ണമായ കൈമാറ്റം പൂർത്തിയാകുന്നതുവരെ തുടരും.
ശ്രദ്ധിക്കുക!
- ആദ്യ തവണ രജിസ്ട്രേഷൻ: അയർലണ്ടിൽ എത്തി 90 ദിവസത്തിനുള്ളിൽ ചെയ്യണം.
- പുതുക്കലുകൾ: നിലവിലെ പെർമിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ് 12 ആഴ്ച വരെ അപേക്ഷിക്കാം.