തിയെറ്ററുകളിൽ വമ്പൻ ഹിറ്റുകളായി മാറിയ ആടുജീവിതവും ഗുരുവായൂർ അമ്പലനടയിലും അടക്കം ഏഴു സിനിമകൾ കൂടി ഉടൻ ഒടിടി റിലീസിനു തയാറെടുക്കുന്നു. മിക്കവയുടെയും ഒടിടി പ്ലാറ്റ്‌ഫോമുകൾ ഏതായിരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടിട്ടുണ്ട്. എന്നാൽ, കൃത്യമായ റിലീസ് തീയതി എല്ലാവരും പ്രഖ്യാപിച്ചിട്ടില്ല.
ഏതൊക്കെ സിനിമകൾ ഏതൊക്കെ പ്ലാറ്റ്‌ഫോമുകളിൽ എത്തുമെന്നു നോക്കാം:
1. ജനനം 1947 പ്രണയം തുടരുന്നു
- സംവിധാനം: അഭിജിത് അശോകൻ
- താരങ്ങൾ: കോഴിക്കോട് ജയരാജ്, ലീല സാംസൺ
- ഒടിടി പ്ലാറ്റ്‌ഫോം: മനോരമ മാക്സ്
- ഒടിടി റിലീസ്: ജൂൺ 14
2. പവി കെയർടേക്കർ
- സംവിധാനം: വിനീത് കുമാർ
- താരങ്ങൾ: ദിലീപ്, സ്വാതി
- ഒടിടി പ്ലാറ്റ്‌ഫോം: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
- ഒടിടി റിലീസ്: ജൂലൈ 8
3. ആടുജീവിതം
- സംവിധാനം: ബ്ലസി
- താരങ്ങൾ: പൃഥ്വിരാജ്, അമല പോൾ
- ഒടിടി പ്ലാറ്റ്‌ഫോം: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
- ഒടിടി റിലീസ്: ജൂൺ (തീയതി അന്തിമമായിട്ടില്ല)
4. ഗുരുവായൂർ അമ്പലനടയിൽ
- സംവിധാനം: വിപിൻ ദാസ്
- താരങ്ങൾ: ബേസിൽ ജോസഫ്, പൃഥ്വിരാജ്, നിഖില വിമൽ, അനശ്വര രാജൻ
- ഒടിടി പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം
- ഒടിടി റിലീസ്: ജൂണിൽ പ്രതീക്ഷിക്കുന്നു
5. നടികർ
- സംവിധാനം: ലാൽ ജൂനിയർ
- താരങ്ങൾ: ടോവിനോ തോമസ്, ഭാവന
- ഒടിടി പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം
- ഒടിടി റിലീസ്: തീയതി പ്രഖ്യാപിച്ചിട്ടില്ല.
6. മലയാളി ഫ്രം ഇന്ത്യ
- സംവിധാനം: ഡിജോ ജോസ് ആന്‍റണി
- താരങ്ങൾ: നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ
- ഒടിടി പ്ലാറ്റ്‌ഫോം: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
- ഒടിടി റിലീസ്: തീയതി പ്രഖ്യാപിച്ചിട്ടില്ല
7. മാരിവില്ലിൻ ഗോപുരങ്ങൾ
- സംവിധാനം: അരുൺ ബോസ്
- താരങ്ങൾ: ഇന്ദ്രജിത്ത് സുകുമാരൻ, സർജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്
- ഒടിടി പ്ലാറ്റ്‌ഫോം: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ/ആമസോൺ പ്രൈം
- ഒടിടി റിലീസ്: ജൂലൈ (തീയതി പ്രഖ്യാപിച്ചിട്ടില്ല)