യുകെ NHS ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൈബർ ആക്രമണം
NHS ട്രസ്റ്റ് ഗ്രൂപ്പിൽ ഇന്നലെ കണ്ടെത്തിയ Ransomware ആക്രമണം കാരണം ലണ്ടനിലെ പ്രധാനപ്പെട്ട പല ഹോസ്പിറ്റലുകളിലെയും പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ് എന്ന് NHS ലണ്ടൻ, ഇംഗ്ലണ്ട് റീജിയൻ അറിയിച്ചു.
NHS-നു വേണ്ടി ലാബ് സേവനങ്ങൾ ഒരുക്കുന്ന സേവനധാതാവായ സിനോവിസാണ് ഇന്നലെ ആക്രമണത്തിന് ഇര ആയതെന്നും ഇത് ഗൈസ്, സെന്റ് തോമസ്, കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, NHS ഫൗണ്ടേഷൻ ട്രസ്റ്റുകൾ, സൗത്ത് ഈസ്റ്റ് ലണ്ടനിലെ പ്രാഥമിക ശുശ്രൂഷാ സേവനങ്ങൾ എന്നിവയിലെ സേവനങ്ങളുടെ വിതരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയെന്നും NHS ലണ്ടൻ ഇംഗ്ലണ്ട് മേഖലയുടെ വ്യക്താവ് പ്രസ്താവനയിൽ അറിയിച്ചു.
Ransomware ആക്രമണം ലണ്ടനിലെ ഏറ്റവും തിരക്കേറിയ ചില ആശുപത്രികളിലെ സേവനങ്ങളുടെ വിതരണത്തിൽ പ്രതികൂലമായി ബാധിച്ചുവെന്ന് NHS ഇംഗ്ലണ്ടും ലണ്ടൻ റീജിയണിലെ ഹെൽത്ത് സർവീസും അറിയിച്ചു.
ലാബ് സേവന ദാതാവായ സിനോവിസാണ് ഇന്നലെ സംഭവത്തിന് ഇരയായതെന്ന് സർക്കാർ നടത്തുന്ന നാഷണൽ ഹെൽത്ത് സർവീസ് (NHS) ഇംഗ്ലണ്ട് ലണ്ടൻ മേഖലയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
“ഇത് ഗൈസ്, സെന്റ് തോമസ്, കിംഗ്സ് കോളേജ് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റുകൾ, തെക്ക് കിഴക്കൻ ലണ്ടനിലെ പ്രാഥമിക ശുശ്രൂഷാ സേവനങ്ങൾ എന്നിവയിലെ സേവനങ്ങളുടെ വിതരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു,” പ്രസ്താവന കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ ആഘാതം പൂർണ്ണമായി മനസ്സിലാക്കാൻ രാജ്യത്തെ പ്രധാന സൈബർ സുരക്ഷാ ഏജൻസിയായ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ (എൻസിഎസ്‌സി), സ്വന്തം സൈബർ ഓപ്പറേഷൻസ് ടീമുമായി “അടിയന്തിരമായി” പ്രവർത്തിക്കുകയാണെന്ന് ഹെൽത്ത് സർവീസസ് അറിയിച്ചു.