ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രെയിനിനുള്ളില്‍ തീപിടിത്തം.തുഗ്ലക്കാബാദ്-ഓഖ്‌ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 12280 താജ് എക്‌സ്പ്രസിലാണ് തീപിടിത്തം. നാല് കോച്ചുകള്‍ കത്തിനശിച്ചു.
തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരിതാ വിഹാറില്‍ ഇന്ന് വൈകീട്ടായിരുന്നു സംഭവം.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അതേസമയം അപകടകാരണം എന്താണെന്ന് വിശദമായ അന്വേഷണത്തിനു ശേഷമേ വ്യക്തമാവുകയുള്ളു എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.