തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ടോറികള്‍ നിര്‍ബന്ധിത നാഷണല്‍ സര്‍വ്വീസ് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. 18 വയസ്സ് തികയുന്ന ഓരോ ആണും, പെണ്ണും നിര്‍ദ്ദിഷ്ട സ്‌കീമിന് കീഴില്‍ ഒരു വര്‍ഷം നിര്‍ബന്ധമായും രാജ്യസേവനം നല്‍കണമെന്നാണ് പദ്ധതി.
18 തികയുന്ന കൗമാരക്കാര്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകളാണ് നല്‍കുക. ഒന്നുകില്‍ സായുധ സേനയില്‍ ഫുള്‍ടൈം പ്ലേസ്‌മെന്റ്, അല്ലെങ്കില്‍ വീക്കെന്‍ഡുകളില്‍ ചാരിറ്റികള്‍, സിവിക് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം വോളണ്ടിയറാകാം. സ്‌കീം എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കാന്‍ റോയല്‍ കമ്മീഷനെ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം സ്‌കീമിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചാല്‍ ക്രിമിനല്‍ നടപടികള്‍ നേരിടില്ലെന്നും സുനാക് പറയുന്നു. ‘ഈ മഹത്തായ രാജ്യത്തെ പല തലമുറകള്‍ക്ക് ഇതിനുള്ള അവസരമോ, ആവശ്യത്തിനൊത്ത് അനുഭവമോ ലഭിച്ചില്ല. ഈ അനിശ്ചിതമായ ലോകത്ത് നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളുണ്ട്’, അദ്ദേഹം വ്യക്തമാക്കി.
നാഷണല്‍ സര്‍വ്വീസിന്റെ പുതിയ രൂപം അവതരിപ്പിക്കുന്നത് വഴി യുവാക്കളില്‍ ലക്ഷ്യവും, രാജ്യത്തെ കുറിച്ച് അഭിമാനവും നല്‍കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറയുന്നു. ശീതയുദ്ധത്തിന് ശേഷം ലോകം അപകടകരമായ അവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഋഷി സുനാക് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. 200 വര്‍ഷം മുന്‍പത്തെ നെപ്പോളിയോണിക് യുദ്ധത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് സൈന്യം ഏറ്റവും ചുരുങ്ങിയ അവസ്ഥയിലാണ്