മൂന്നു ലക്ഷം ജോലി ഒഴിവുകളിലേക്ക് ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന് ഇവിടെ ജീവിക്കുന്ന ബ്രിട്ടീഷുകാരെ റിക്രൂട്ട് ചെയ്യാന്‍ ബിസിനസുകള്‍ക്ക് നിര്‍ദ്ദേശം. സ്വദേശിവത്കരണത്തിന് സമാനമായ പദ്ധതിയാണ് യുകെ നടപ്പാക്കുന്നത്. കെയര്‍ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്കും രാജ്യത്തെ തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ച് റിക്രൂട്ട് ചെയ്യിക്കാനുള്ള പദ്ധതികളാണ് മെല്‍ സ്ട്രൈഡ് അവതരിപ്പിക്കുന്നത്. നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങള്‍ സാരമായി ബാധിക്കുന്ന മേഖലകളിലെ റിക്രൂട്ട്മെന്റ് നിരീക്ഷിക്കാന്‍ പുതിയ മന്ത്രിതല ടാക്സ്ഫോഴ്സിനെയും ഒരുക്കും.
വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്ട്രൈഡ് ആണ്.
ബ്രിട്ടീഷ് ജോലിക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് സ്ട്രൈഡ് സ്ഥാപനങ്ങളോട് ആവശ്യപ്പെടുക. ‘യുകെയില്‍ തന്നെ മികച്ച ആളുകള്‍ ഉള്ളപ്പോള്‍ വിദേശത്ത് നിന്നുള്ള ജോലിക്കാരെ ആശ്രയിക്കുകയാണ് നമ്മള്‍.
ഇത് ശരിയാക്കുകയാണ് ലക്ഷ്യം. ഹോം സെക്രട്ടറി നടപ്പാക്കിയ പുതിയ വിസ നിയമങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം രാജ്യത്ത് പ്രവേശിച്ച 300,000 പേര്‍ക്ക് ഇത് തുടര്‍ന്ന് സാധ്യമാകില്ല’, അദ്ദേഹം പറയുന്നു.