ഡബ്ലിനിൽ സംഗീതത്തിന്റെ മാസ്മരിക മേളയൊരുക്കാൻ ബില്ലി എലിഷ്; ടിക്കറ്റ് വിൽപ്പന 2025 മെയ് 3 മുതൽ – Billie Eilish to create a magical festival of music in Dublin; Tickets go on sale from May 3, 2025
ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ബില്ലി എലിഷ് അയര്‍ലണ്ടില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നു. തന്റെ പുതിയ ആല്‍ബമായ Hit Me Hard And Soft-ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് 22-കാരിയായ എലിഷ് അടുത്ത വര്‍ഷം ഡബ്ലിനിലെത്തുക.
വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷമാണ് 2025-ല്‍ എലിഷിന്റെ യൂറോപ്യന്‍ ടൂര്‍ ആരംഭിക്കുക. യു.കെയിലെ പരിപാടികള്‍ക്ക് പിന്നാലെ 2025 ജൂലൈ 26, 27 തീയതികളിലായി ഡബ്ലിനില്‍ എലിഷ് സംഗീതത്തിന്റെ മാസ്മരിക മേള ഒരുക്കും. ഡബ്ലിനിലെ 3Arena-യില്‍ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ മെയ് 3 മുതല്‍ Ticketmaster വഴി ലഭ്യമാകും. 73.90 യൂറോ മുതലാണ് നിരക്ക്.
വേള്‍ഡ് ടൂറിലെ സംഗീതപരിപാടികള്‍ മലിനീകരണം കുറയ്ക്കുന്നതിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഹരിതഗൃഹവാതകങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന തരത്തിലാണ് നടത്തപ്പെടുക. ഒപ്പം പച്ചക്കറി മാത്രം ഭക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ലോകമെങ്ങുമുള്ള സംഗീതാസ്വാദകരുടെ ഹരമായ ബില്ലി എലിഷിന്റെ മൂന്നാമത്തെ സംഗീത ആല്‍ബമാണ് Hit Me Hard And Soft. മെയ് 17-ന് ആല്‍ബം റിലീസ് ചെയ്യും.