• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, December 25, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

ഇന്ത്യക്കാർക്ക് സന്തോഷവാർത്ത! അഞ്ച് വര്‍ഷം വരെ കാലവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകള്‍ ലഭിക്കും

Chief Editor by Chief Editor
April 23, 2024
in Europe News Malayalam, India Malayalam News, Ireland Malayalam News
0
Indians to get five year multiple entry schengen visa

Indians to get five year multiple entry schengen visa

9
SHARES
304
VIEWS
Share on FacebookShare on Twitter

ഷെങ്കന്‍ വിസ നിയമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യൻ യൂണിയൻ, ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പേരിലുള്ള പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകള്‍ ലഭിക്കും. ഇതിനുള്ള നിബന്ധനങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

യൂറോപ്യന്മാരല്ലാത്ത ആളുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും അവിടെ ഹ്രസ്വകാലത്തേക്ക് താമസിക്കാനും അനുവദിക്കുന്ന വിസയാണ് ഷെങ്കൻ വിസ. സാധാരണയായി, ഈ വിസയുടെ സാധുത പ്രവേശന തീയതി മുതൽ ആരംഭിച്ച് പരമാവധി 90 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ്. അതേ സമയം, ഈ വിസ വിദേശത്ത് ജോലി ചെയ്യാൻ അനുമതി നൽകുന്നില്ല. ഇതിന് പുറമേയാണ് ദീർഘകാല സാധുതയുള്ള കാസ്കേഡ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ-യാത്ര മേഖലകളിലുണ്ടാക്കിയ പുതിയ ധാരണകള്‍ പ്രകാരമാണ് വിസ നിയമങ്ങളില്‍ ഇളവ് വരുത്തിയത്. ഇത് സ്ഥിരമായി യൂറോപ്പ് യാത്രകള്‍ നടത്തുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ സഹായകരമാകും.

അമേരിക്കയിലേക്കും യു.കെയിലേക്കും ദീര്‍ഘകാല വിസകള്‍ ലഭ്യമാവുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ വിസയ്ക്ക് ചെറിയ കാലാവധിയായിരുന്നു ഉണ്ടായിരുന്നത്. കുറഞ്ഞ കാലാവധിയും സങ്കീര്‍ണമായ നടപടിക്രമങ്ങളുമായിരുന്നു ഷെങ്കന്‍ വിസയുടെ പരിമിതികള്‍. സ്ഥിരമായി യൂറോപ്യന്‍ യാത്ര നടത്തിയിരുന്ന സഞ്ചാരികള്‍ ഇതുമൂലം വലിയ ബുദ്ധിമുട്ടായിരുന്നു അനുഭവിച്ചിരുന്നത്. ഒരുപാട് പണവും സമയവും ഇതിനായി ചിലവഴിക്കേണ്ട സാഹചര്യമായിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ പുതുതായി ഏര്‍പ്പെടുത്തിയ ‘കാസ്‌കേഡ്’ സംവിധാനം അനുസരിച്ച് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആദ്യം രണ്ട് വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകളാണ് ലഭിക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് സാധാരണ ഷെങ്കന്‍ വിസകള്‍ ലഭിക്കുകയും അത് ഉപയോഗിക്കുകയും ചെയ്തവര്‍ക്ക് മാത്രമാണ് ഈ വിസ ലഭിക്കുക. ഈ വിസയുടെ കാലാവധി പൂര്‍ത്തിയായാല്‍, പാസ്‌പോര്‍ട്ടിന് വാലിഡിറ്റിയുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തെ വിസയായിരിക്കും തുടര്‍ന്ന് ലഭിക്കുക. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഈ വിസയുള്ളവര്‍ക്കും ലഭിക്കും.

ഷെങ്കൻ വിസ ഏരിയയിൽ 25 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും 4 യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളായ ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയും ഉൾപ്പെടുന്നു .പാസ്‌പോർട്ടിന്റെ കാലാവധി തുടർന്നും അവശേഷിക്കുന്നുണ്ടെങ്കിൽ, രണ്ട് വർഷത്തെ വിസയ്ക്ക് ശേഷം സാധാരണയായി അഞ്ച് വർഷത്തെ വിസ അനുവദിക്കുമെന്ന് പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു. ഈ വിസ ഉള്ളവർക്ക് ഷെങ്കൻ മേഖലയ്ക്ക് പുറത്തുള്ള 37-ലധികം രാജ്യങ്ങൾ വിസയില്ലാതെ സന്ദർശിക്കാം.

Tags: 5 yearsIndianPassportSchengenVisa
Next Post
Customers to get upto 20 pc discounts on energy bills

ഹോൾസെയിൽ വൈദ്യുതി വിലയിൽ വീണ്ടും കുറവ്, ഉപഭോക്താക്കളെ കാത്തിരിക്കുന്നത് 20% വരെ വിലക്കുറവ്

Popular News

  • ireland christmas 2025 a season of light and community..

    അയർലൻഡ് ക്രിസ്മസ് 2025: തണുപ്പിലും ആവേശം ചോരാതെ ആഘോഷങ്ങൾ

    9 shares
    Share 4 Tweet 2
  • മെട്രോലിങ്ക് പദ്ധതിയിലെ തടസ്സം നീങ്ങി: റനിലായിലെ വീടുകൾ സർക്കാർ ഏറ്റെടുക്കും

    10 shares
    Share 4 Tweet 3
  • ഡാനിയൽ അരുബോസ് കേസ്: ബ്രസീലിൽ ഒരാൾ അറസ്റ്റിൽ; അയർലണ്ടിലേക്ക് നാടുകടത്തും

    10 shares
    Share 4 Tweet 3
  • കൗണ്ടി ലിമറിക്കിൽ വാഹനാപകടം: കാർ ഡ്രൈവർ മരിച്ചു; എൻ20 (N20) റോഡ് അടച്ചു

    10 shares
    Share 4 Tweet 3
  • സ്ലൈഗോയിൽ വാഹനങ്ങൾക്ക് തീയിട്ട പ്രതിക്ക് ആറര വർഷം തടവ്

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha