കഴിഞ്ഞ വർഷം മാത്രം അയർലണ്ടിൽ 25 മില്യൺ യൂറോ നിക്ഷേപ തട്ടിപ്പ് വഴി കുറ്റവാളികൾ കവർന്നെടുത്തു. നിക്ഷേപ തട്ടിപ്പ് ഇപ്പോൾ 90 ശതമാനത്തിലധികം വർധിച്ചതായാണ് കണക്ക്. കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം 1000 പേർ നിക്ഷേപ തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വ്യാജ സ്കീമുകളിലും പ്രോജക്റ്റുകളിലും പണം നിക്ഷേപിക്കുന്നതിന് ആളുകളെ കബളിപ്പിക്കാൻ കുറ്റവാളികൾ നിക്ഷേപ മാനേജർമാരായി ചമഞ്ഞാണ് നിക്ഷേപ തട്ടിപ്പ് നടത്തുന്നത്.
നിക്ഷേപങ്ങൾ പരിഗണിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകുന്നു. നിക്ഷേപങ്ങളിൽ വേഗത്തിലും വലിപ്പത്തിലും ലാഭം വാഗ്ദാനം ചെയ്യാൻ കുറ്റവാളികൾ ഓൺലൈൻ പരസ്യങ്ങളും സോഷ്യൽ മീഡിയകളും ഉപയോഗിക്കുന്നുണ്ടെന്ന് അവർ പറയുന്നു. ഈ പരസ്യങ്ങൾ പലപ്പോഴും നിയമാനുസൃതമാണെന്ന് തോന്നുമെങ്കിലും തട്ടിപ്പുകളാണ് എന്ന മുന്നറിയിപ്പും ഗാർഡ നൽകുന്നുണ്ട്.
കഴിഞ്ഞ വർഷം, നിക്ഷേപ തട്ടിപ്പിലൂടെ 25 മില്യൺ യൂറോ മോഷ്ടിക്കപ്പെട്ടു. ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ 55 ലധികം പേർ ഇതിനകം ഇരകളായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
40 വയസിന് മുകളിലുള്ളവരും പുരുഷന്മാരുമാണ് ഈ തട്ടിപ്പിന് കൂടുതലും ഇരകളാവുന്നത്. ചില ഇരകൾക്ക് ഈ തട്ടിപ്പുകൾ മൂലം ലക്ഷക്കണക്കിന് യൂറോ നഷ്ടപ്പെട്ടിട്ടുണ്ട്.
വ്യക്തിപരമോ ബാങ്ക് വിവരങ്ങളോ പങ്കിടരുതെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും നിക്ഷേപം നടത്തുന്നതിന് മുമ്പ് സമയമെടുക്കണമെന്നും ഗാർഡ ആളുകളെ ഉപദേശിക്കുന്നു.
ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോയിലെ ഡിറ്റക്റ്റീവ് സൂപ്രണ്ട് മൈക്കൽ ക്രയാൻ പറയുന്നത് ഈ തട്ടിപ്പുകാർ ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രാവീണ്യമുള്ളവരാണെന്നും പണിതിനുവേണ്ടി പേരുകേട്ട കമ്പനികളിൽ നിന്നുള്ളവരാണെന്ന് നടിച്ചേക്കാം എന്നുമാണ്
നിക്ഷേപ തട്ടിപ്പിന് ഇരയായ ആരെങ്കിലും അത് അടുത്തുള്ള ഗാർഡ സ്റ്റേഷനിൽ അറിയിക്കാൻ ഗാർഡ അഭ്യർത്ഥിക്കുന്നു. പണം നിക്ഷേപിക്കുന്നതിന് മുമ്പ് ആളുകൾ ജാഗ്രത പാലിക്കാനും ഉപദേശം തേടാനും അവർ ആവശ്യപ്പെടുന്നു.