A live musical show featuring film star Neeraj Madhav in Dublin on April 18 – സിനിമാ താരം നീരജ് മാധവ് പങ്കെടുക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ ഏപ്രിൽ 18-ന് ഡബ്ലിനിൽ
മലയാളത്തിന്റെ യൂത്ത് ഐക്കണായ സിനിമാ താരവും, റാപ്പറുമായ നീരജ് മാധവിന്റെ ലൈവ് ഷോ ഡബ്ലിനില്‍. നീരജിനൊപ്പം ബേബി ജീന്‍, ഡിജെ ആഷില്‍ ആന്റോ എന്നിവര്‍ കൂടി ഒന്നിക്കുന്നതോടെ അവിസ്മരണയീമായ അനുഭവമാകും ബ്ലാക്ക് ജാക്ക് അവതരിപ്പിക്കുന്ന ഈ ഷോ.
സംഗീതത്തോടൊപ്പം സ്റ്റോറി ടെല്ലിങ്, ഹാസ്യ സംഭാഷണം, ലൈവ് പെര്‍ഫോമന്‍സ് എന്നിങ്ങനെ ആവേശകരമായ ഒരു സായാഹ്നമാണ് കാലാസ്വാദകരെ കാത്തിരിക്കുന്നത്.
ഏപ്രില്‍ 18-നാണ് ഡബ്ലിനിലെ പരിപാടി. മലയാളം, തമിഴ്, ബോളിവുഡ്, ഹിപ്‌ഹോപ്, ടെക്‌നോ, ഇഡിഎം സംഗീതങ്ങളുടെ സമന്വയമാണ് പരിപാടിയില്‍ ഉണ്ടാകുക. 18 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം.
പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റ് ബുക്ക് ചെയ്യാനും:
http://www.blackjacklondonltd.com
ഡബ്ലിന് പുറമെ ഏപ്രില്‍ 21-ന് ലണ്ടന്‍, 27-ന് മാഞ്ചസ്റ്റര്‍, 28-ന് കോവെന്‍ട്രി എന്നിവിടങ്ങളിലും പരിപാടി നടക്കുന്നുണ്ട്.
Post Views: 70