പൗരത്വത്തിന് അപേക്ഷിക്കാൻ പോര്‍ട്ടല്‍ റെഡി; ചെയ്യേണ്ടത് ഇത്രമാത്രം – Portal ready to apply for citizenship
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ പൗരത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനുള്ള പോര്‍ട്ടല്‍ സജ്ജമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. https://indiancitizenshiponline.nic.in/ എന്ന സൈറ്റിലൂടെ അപേക്ഷകന് പൗരത്വത്തിനായി അപേക്ഷിക്കാം. ഇതിനായി അപേക്ഷകര്‍ക്ക് സ്വന്തം ഇ മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നിര്‍ബന്ധമാണ്.
പോര്‍ട്ടലിൽ അപേക്ഷകൻ്റെ വിശദവിവരങ്ങൾ നൽകിയ ശേഷം നിശ്ചിത ഫീസ് അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യയുടെ പുറത്തു നിന്ന് അപേക്ഷിക്കുന്നവർ ഇന്ത്യൻ കോൺസുലർ ജനറലിനാണ് അപേക്ഷയുടെ കോപ്പി സമർപ്പിക്കേണ്ടത്.
അപേക്ഷ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തീയതിയും സമയവും ഇ-മെയിൽ/എസ്എംഎസ് മുഖേനെ അപേക്ഷകനെ അറിയിക്കും. തുടർന്ന് സ്ഥിരീകരണത്തിനായി അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള എല്ലാ രേഖകളുടെയും ഒറിജിനൽ സഹിതം അപേക്ഷകൻ നേരിട്ട് ഹാജരാകണം.
പൗരത്വത്തിന് അപേക്ഷിക്കാൻ പോര്‍ട്ടല്‍ റെഡി; ചെയ്യേണ്ടത് ഇത്രമാത്രം – Portal ready to apply for citizenship