ഓപ്പറേഷൻ ദിവ്യാസ്ത്ര: അഗ്നി-5 മിസൈൽ ആദ്യ പരീക്ഷണം വിജയം – Operation Divyastra: First test of Agni-5 missile successful
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ പദ്ധതിയായ ഓപ്പറേഷൻ ദിവ്യാസ്ത്രയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത അഗ്നി-5 മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് വിവിധ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുള്ള മിസൈലാണ് അഗ്നി-5. പോർമുനകൾ ഉപയോഗിച്ച് ലക്ഷ്യങ്ങൾ ഭേദിച്ചു കഴിഞ്ഞാൽ ലോഞ്ച് വെഹിക്കിൾ തിരിച്ചെത്തും. ഇതു വീണ്ടും ഉപയോഗിക്കാനും സാധിക്കും.
മൾട്ടിപ്പിൾ ഇൻഡിപ്പെൻഡന്‍റ്ലി ടാർജറ്റബിൾ റീ എൻട്രി വെഹിക്കിൾ (MIRV) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു വനിതയാണ് ഈ പദ്ധതിക്കു നേതൃത്വം നൽകിയതെന്നും മിസൈൽ വികസിപ്പിച്ചെടുത്തതെന്നും സൂചനയുണ്ടെങ്കിലും പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ലോകത്ത് ചുരുക്കം രാജ്യങ്ങൾക്കു മാത്രമാണ് എംഐആർവി സാങ്കേതികവിദ്യ സ്വായത്തമായിട്ടുള്ളത്. ഇന്ത്യ പൂർണമായും തദ്ദേശമായി വികസിപ്പിച്ചെടുത്ത മിസൈലാണ് അഗ്നി-5
ഓപ്പറേഷൻ ദിവ്യാസ്ത്ര: അഗ്നി-5 മിസൈൽ ആദ്യ പരീക്ഷണം വിജയം – Operation Divyastra: First test of Agni-5 missile successful