• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, September 14, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Asia Malayalam News

‘തൊലിയുടെ നിറം സമാനം’; ഇന്ത്യക്കാരെ കുറിച്ചുള്ള വംശീയ പരാമർശത്തിൽ മാപ്പുപറഞ്ഞ് തായ്‍വാൻ മന്ത്രി

Chief Editor by Chief Editor
March 6, 2024
in Asia Malayalam News, India Malayalam News
0
Taiwan Minister Apologises after racist remarks

Taiwan Minister Apologises after racist remarks

9
SHARES
316
VIEWS
Share on FacebookShare on Twitter

ഇന്ത്യക്കാരെക്കുറിച്ചുള്ള വംശീയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് തായ്‌വാന്‍ തൊഴില്‍മന്ത്രി സു മിങ് ചുന്‍. കുടിയേറ്റ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി അവര്‍ നടത്തിയ പ്രസ്താവന വംശീയമാണെന്നുള്ള വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘വടക്കുകിഴക്കേ ഇന്ത്യയിലെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് തൊഴിൽ മന്ത്രാലയം ആദ്യം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കാരണം അവരുടെ തൊലിയുടെ നിറവും ഭക്ഷണശീലവും ഞങ്ങളുടെതിന് സമാനമാണ്. ഇന്ത്യയിലെ ഈ മേഖലയില്‍ ഉള്ളവര്‍ കൂടുതലും ക്രിസ്ത്യാനികളാണ്. അവര്‍ നിര്‍മാണ ജോലിയിലും കൃഷിയിലും വലിയ വൈദഗ്ധ്യം ഉള്ളവരാണ്’, എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഒരു അഭിമുഖത്തിനിടെ കുടിയേറ്റ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡത്തെ കുറിച്ച് വിവരിക്കുകയായിരുന്നു അവർ.

പിന്നീട് തായ്‌വാനിൽനിന്നുതന്നെ മന്ത്രിക്കെതിരെ വ്യാപകവിമർശനം ഉയർന്നു. സു മിങ് ചുനിന്റെ പ്രസ്താവനയ്ക്കെതിരെ ഡെമോക്രേറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നിയമസഭാം​ഗം ചെന്‍ കുവാന്‍ ടിങ് രം​ഗത്തെത്തി. വ്യാപക വിമർശനമുയർന്നതിന് പിന്നാലെയാണ് തൊഴിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചത്. തൊലിയുടെ നിറവും വംശവും പരിഗണിച്ചാകരുത് തൊഴിലാളികളെ തിരഞ്ഞെടുക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തായ്‌വാന്റെ തൊഴില്‍നയത്തില്‍ പ്രദേശിക തൊഴിലാളിയെന്നോ കുടിയേറ്റ തൊഴിലാളിയെന്നോ വേര്‍തിരിവ് ഇല്ലെന്നും വിവേചനപരമായ നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ കഴിവിനെ പ്രശംസിക്കുന്നതായും അവർ വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയില്‍ തൊഴില്‍ മന്ത്രാലയവും ക്ഷമാപണം നടത്തി.

Tags: IndiaLabour MinisterRacist RemarksTaiwan
Next Post
Cochin Metro

കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി; തൃപ്പൂണിത്തുറ റൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Popular News

  • garda no entry 1

    ട്രാലി നഗരത്തിൽ കാർ മരത്തിലിടിച്ച് അപകടം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

    9 shares
    Share 4 Tweet 2
  • ഗാൽവേയിലെ ഡീൻ ഹോട്ടലിന് അടച്ചുപൂട്ടാൻ ഉത്തരവ്

    11 shares
    Share 4 Tweet 3
  • ലിമെറിക്കിൽ 18 വിദ്യാർത്ഥികൾക്ക് വാടക വീട്ടിൽ ദുരിതം; വീട്ടുടമസ്ഥനെതിരെ പരാതി

    27 shares
    Share 11 Tweet 7
  • Earthquake in Russia: റഷ്യയിലെ കാംചത്കയിൽ 7.1 തീവ്രതയിൽ ഭൂചലനം: പ്രദേശത്ത് സുനാമി മുന്നറിയിപ്പ്

    9 shares
    Share 4 Tweet 2
  • ടിപ്പററിയിൽ വയോധികന് നേരെ ആക്രമണം; നില ഗുരുതരം

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha