• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News Ernakulam Malayalam News

കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി; തൃപ്പൂണിത്തുറ റൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Chief Editor by Chief Editor
March 6, 2024
in Ernakulam Malayalam News, Kerala Malayalam News
0
Cochin Metro

Cochin Metro

9
SHARES
305
VIEWS
Share on FacebookShare on Twitter

എസ്.എന്‍. ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതോടെ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ആലുവ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള മെട്രോയുടെ ആദ്യഘട്ടത്തിന്റെ നിര്‍മാണത്തിന് 7377 കോടി രൂപയാണ് ചെലവായത്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷി കുട്ടികളുമായാണ് ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്.

ബുധനാഴ്ച രാവിലെ 10-ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, കെ. ബാബു എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ 25 സ്റ്റേഷനുകളായി. മെട്രോ പാതയുടെ ആകെ നീളം 28.125 കിലോമീറ്ററായി.

ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽ നിന്ന് എസ്.എൻ ജങ്ഷനിലേക്കുള്ള യാത്ര നിരക്കായ 60 രൂപ കൊച്ചി മെട്രോ ഒരു സ്റ്റേഷൻ കൂടി കടന്ന് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരും. അതായത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കും.

Tags: 1st PhaseKerala NewsKochiMetro
Next Post
റഷ്യന്‍ യുദ്ധമുഖത്ത് വീണ്ടും ഇന്ത്യന്‍ ജീവന്‍ പൊലിഞ്ഞു; യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ട തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

റഷ്യന്‍ യുദ്ധമുഖത്ത് വീണ്ടും ഇന്ത്യന്‍ ജീവന്‍ പൊലിഞ്ഞു; യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ട തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

Popular News

  • Ireland Issues Emergency Orders as Immigration Backlog Surpasses 17 Weeks

    അയർലണ്ടിലെ പ്രവാസികൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ ഐ.ആർ.പി കാർഡുമായി യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി

    10 shares
    Share 4 Tweet 3
  • ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    16 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha