• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു ; 2 പേര്‍ക്ക് പരിക്ക്

Editor by Editor
March 5, 2024
in World Malayalam News
0
man-from-kerala-killed-in-missile-attack-in-israel
9
SHARES
308
VIEWS
Share on FacebookShare on Twitter

ജറുസലേം : ഇസ്രയേലിന്‍റെ വടക്കന്‍ അതിര്‍ത്തിയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. കൊല്ലം സ്വദേശിയായ നിബിന്‍ മാക്‌സ്‌വെല്ലാണ് മരിച്ചത്. ഇടുക്കി സ്വദേശികളായ ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്‌ച (മാര്‍ച്ച് 4) രാവിലെ 11 മണിയോടെ മാര്‍ഗലിയോട്ടിലാണ് സംഭവം. ലെബനനില്‍ നിന്ന് തൊടുത്തുവിട്ട ടാങ്ക് വേധ മിസൈല്‍ ഇസ്രയേലിന്‍റെ വടക്കന്‍ അതിര്‍ത്തിയായ മാര്‍ഗലിയോട്ടിന് സമീപത്ത് പതിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് മലയാളികളും ചികിത്സയിലാണ്. സിവ് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പരിക്കേറ്റ ജോസഫ് ജോര്‍ജിനെ പേട്ട ടിക്വയിലെ ബെയ്‌ലിന്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. ജോര്‍ജ് സുഖംപ്രാപിച്ച് വരുന്നുണ്ടെന്നും അപകടനില തരണം ചെയ്‌തുവെന്നും കുടുംബവുമായി സംസാരിച്ചുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

മെല്‍വിന്‍റെ പരിക്ക് നിസാരമാണ്. സഫേദിലെ സിവ് ആശുപത്രിയില്‍ തന്നെയാണ് മെല്‍വിനും ചികിത്സയിലുള്ളത്. ആക്രമണത്തില്‍ വിദേശിയായ ഒരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. വിദേശികളായ മറ്റ് ഏഴ്‌ പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നുമാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്‌റ്റര്‍ മാര്‍ഗം ബെയ്‌ലിൻസൺ, റാംബാം, സിവ് ആശുപത്രികളില്‍ എത്തിക്കുകയായിരുന്നു.

ഗലീലി മേഖലയിലെ മൊഷവ് (കൂട്ടായ കാർഷിക സമൂഹം) എന്ന സ്ഥലത്താണ് മിസൈൽ പതിച്ചതെന്ന് രക്ഷാപ്രവർത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലെബനനിലെ ഷിയ ഹിസ്‌ബുള്ള വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഒക്‌ടോബര്‍ 8 മുതല്‍ ആരംഭിച്ച ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന് പിന്നാലെ നിരവധി തവണയാണ് ലെബനനില്‍ ആക്രമണങ്ങള്‍ ഉണ്ടായത്.

അടുത്തിടെ ഇസ്രയേലും ബിസ്‌ബുള്ളയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ 10 പേര്‍ സൈനികരാണ്.

Tags: IsraelJerusalem
Next Post
‘തിരക്കോട് തിരക്ക്’; കമല്‍ ഹാസനൊപ്പമുള്ള ‘തഗ്‌ ലൈഫി’ല്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്

'തിരക്കോട് തിരക്ക്'; കമല്‍ ഹാസനൊപ്പമുള്ള 'തഗ്‌ ലൈഫി'ല്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha