നരേന്ദ്ര മോദി സർക്കാരിൻ്റെ ഇടപെടലിനെത്തുടർന്ന് ഗൂഗിൾ നീക്കം ചെയ്ത എല്ലാ ഇന്ത്യൻ ആപ്പുകളും ശനിയാഴ്ച പുനഃസ്ഥാപിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സെർച്ച് എഞ്ചിൻ ഭീമനുമായി തിങ്കളാഴ്ച യോഗം വിളിച്ചിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ ഡീലിസ്റ്റ് ചെയ്യുന്നത് അനുവദിനീയമല്ലെന്ന്
അശ്വിനി വൈഷ്ണവ് പറഞ്ഞതിന് പിന്നാലെയാണ് നടപടി.
നൗക്രി ഡോട്ട് കോം, നൗക്രി റിക്രൂട്ടർ, നൗക്രിഗൾഫ്, 99 ഏക്കർ, ശിക്ഷ എന്നിവയിൽ നിന്നുള്ള അഞ്ച് ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതായി ശനിയാഴ്ച ഗൂഗിൾ ബോഴ്‌സുകളെ അറിയിച്ചിരുന്നു. പേയ്‌മെൻ്റ് നയം പാലിക്കാത്തതിന് 10 ഇന്ത്യൻ ഡെവലപ്പർമാരിൽ നിന്നുള്ള ആപ്പുകൾ സെർച്ച് എഞ്ചിൻ ഭീമൻ നീക്കം ചെയ്തു. ഷാദി, മാട്രിമോണി ഡോട്ട് കോം, ഭാരത് മാട്രിമോണി, ആൾട്ട് ബാലാജി, കുക്കു എഫ്എം തുടങ്ങിയ ആപ്ലിക്കേഷനുകൾ ടെക് ഭീമൻ നീക്കം ചെയ്തതായി ഗൂഗിൾ പ്ലേ സ്റ്റോറിലെ സെർച്ചുകൾ വെളിപ്പെടുത്തിയിരുന്നു. ഭാരത് മാട്രിമോണി സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ ഈ നീക്കത്തെ ഇന്ത്യയിലെ ഇൻ്റർനെറ്റിനെ സംബന്ധിച്ചിടത്തോളം ഇരുണ്ട ദിനമാണെന്ന് വിശേഷിപ്പിച്ചിരുന്നു, ഗൂഗിൾ ഒരു ‘കുത്തക’ പോലെയാണ് പെരുമാറുന്നതെന്ന് കുക്കു എഫ്എം സഹസ്ഥാപകൻ വിനോദ് കുമാർ മീണ പ്രസ്താവനയിൽ പറഞ്ഞു.
സ്റ്റാർട്ടപ്പുകൾക്കെതിരെ ഇത് ദുരുപയോഗം ചെയ്യാമെന്നും സർക്കാരിന് ന്യായമായ ചില ആശങ്കകളുണ്ടെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.