ആരോഗ്യ മേഖലയില്‍ സുപ്രധാന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ക്യാന്‍സറിനുള്ള വാക്സിന്‍ പുറത്തിറക്കുന്നതിന് തൊട്ടരികിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്നാണ് പ്രഖ്യാപനം. ലോകത്തിലെ ശാസ്ത്ര പുരോഗതിക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് കാൻസർ. മാരകമായ ഈ രോഗത്തെ കീഴടക്കാൻ ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നു, എന്നാൽ ഇതുവരെ കാൻസർ വാക്സിൻ നിർമിക്കുന്നതിൽ അവർ വിജയിച്ചിട്ടില്ല. ലോകത്തിലെ പല രാജ്യങ്ങളും ഈ വാക്സിൻ നിർമിക്കുന്നതിന് ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ഇതിനിടെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുട്ടിന്റെ പ്രഖ്യാപനം.
കാൻസർ വാക്സിൻ നിർമ്മിക്കുന്നതിന് റഷ്യൻ ശാസ്ത്രജ്ഞർ വളരെ അടുത്ത് എത്തിയിട്ടുണ്ടെന്നും എല്ലാം ശരിയായാൽ അത് ഉടൻ തന്നെ രോഗികൾക്ക് ലഭ്യമാകുമെന്നും പുടിൻ പറഞ്ഞു. പുതിയ തലമുറയ്‌ക്കായി കാൻസർ വാക്‌സിനും ഇമ്മ്യൂണോമോഡുലേറ്ററി മെഡിസിനും നിർമിക്കുന്നതിന് തങ്ങൾ വളരെ അടുത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ക്യാന്‍സര്‍ വാക്സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്‍മാണത്തോട് ഞങ്ങള്‍ അടുത്തിരിക്കുന്നു’ – പുതിന്‍ പറഞ്ഞു. വൈകാതെ അത് വ്യക്തിഗത ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിന്‍ കൂട്ടിച്ചേര്‍ത്തു. ആധുനിക സാങ്കേതികവിദ്യകള്‍ സംബന്ധിച്ച ഒരു ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രസിഡന്റ്. ഏത് തരത്തിലുള്ള കാൻസറിനെതിരെയുള്ളതാണ് വാക്സിനെന്നും പ്രവർത്തനരീതികൾ എങ്ങനെയെന്നും പുടിൻ വ്യക്തമാക്കിയിട്ടില്ല.
നിരവധി രാജ്യങ്ങളും കമ്പനികളും ക്യാന്‍സര്‍ വാക്സിനായുള്ള പരീക്ഷണങ്ങള്‍ ഇതിനോടകം നടത്തിവരുന്നുണ്ട്. ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ടുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ജര്‍മനി ആസ്ഥാനമായുള്ള ബയോഎന്‍ടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കരാറില്‍ ഒപ്പുവച്ചിരുന്നു.