അബുദാബിയിലെ ഹിന്ദുശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും. വിഗ്രഹപ്രതിഷ്ഠ രാവിലെയും സമർപ്പണച്ചടങ്ങ് വൈകീട്ടുമാണ്. മഹന്ത് സ്വാമി മഹാരാജ് കർമങ്ങൾക്ക് നേതൃത്വംനൽകും.
ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടനദിനത്തിൽ പ്രവേശനം. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഈ മാസം 18 മുതലാണ്. ഒരേസമയം എണ്ണായിരം മുതല്‍ പതിനായിരം പേര്‍ക്ക് പ്രവേശിക്കാം. അബുദബി-ദുബൈ ഹൈവേക്ക് സമീപം അബു മുറൈഖയില്‍ പണിതീര്‍ത്ത ക്ഷേത്രം പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണ്. യു.എ.ഇ എമിറേറ്റുകളെ പ്രതീകവത്കരിച്ച് 7 ഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്.
അബൂദബി ഭരണകൂടം സൗജന്യമായി നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷ്രേത്രം നില്‍ക്കുന്നത്. 13 ഏക്കറിലാണ് ക്ഷേത്രം. 14 ഏക്കറില്‍ പൂന്തോട്ടവും പാര്‍ക്കിങും മറ്റു സൗകര്യങ്ങളും ഉണ്ട്. 2019 ഡിസംബറിലാണ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയത്. നിര്‍മ്മാണ ചെലവ് ഏതാണ്ട് ഏഴായിരം കോടി രൂപ വരും. രാജസ്ഥാനിലെയും ഗുജറാത്തിലെയും 2000 ശില്‍പികള്‍ കൊത്തിയെടുത്ത ശിലകള്‍ കണ്ടെയ്‌നറുകളില്‍ യു.എ.ഇയില്‍ എത്തിച്ച്കൂട്ടിയോജിപ്പിക്കുകയായിരുന്നു. സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കാതെയാണ് നിര്‍മാണം.