പാരീസ്: വരാനിരിക്കുന്ന പാരീസ് ഒളിംപിക്സിലും പാരാലിമ്പിക്സിലും നൽകുന്ന മെഡലുകളുടെ രൂപം സംഘാടകർ പുറത്തുവിട്ടു. സാധാരണയയിൽനിന്നു മാറിയുള്ള ഒരു രൂപമാണ് ഇത്തവണത്തേത്. ഫ്രാൻസിലെ ലോകാദ്ഭുതങ്ങളിലൊന്നായ ഈഫൽ ടവറിന്റെ ഒരുഭാഗവും മെഡഡലിലുണ്ട് എന്നതാണ്.
2004 മുതൽ, എല്ലാ മെഡലുകളുടെയും പിൻഭാഗം ഗ്രീക്ക് ദേവതയായ നൈക്ക്, പുരാതന കാലത്തെ ഒളിമ്പിക് ഗെയിംസിൻ്റെ സ്ഥലമായ ഏഥൻസിലെ ചരിത്രപ്രസിദ്ധമായ പനത്തിനൈക്കോസ് സ്റ്റേഡിയത്തിലേക്ക് പറക്കുന്ന രീതിയിലുള്ളതായിരുന്നു. ഇതാണ് ഇപ്പോൾ മാറുന്നത്. പാരീസ് ഗെയിംസിൽ ആകെ 5,084 മെഡലുകളാണുള്ളത്. സ്വർണം, വെള്ളി, വെങ്കലം എന്നിവയുൾപ്പെടെയാണിത്. യഥാർത്ഥ ഈഫൽ ടവറിൽ നിന്ന് വേർതിരിച്ചെടുത്ത ഷഡ്ഭുജ ആകൃതിയിലുള്ള ടവറിന്റെ രൂപം ഉൾപ്പെടുത്തും. ആറ് അറ്റങ്ങളുള്ള ലോഹ മെഡാലിയൻ വിലയേറിയ രത്നത്തിന് സമാനമായാണ് രൂപകൽപന ചെയ്തിരിക്കുനന്നത്.
ഫ്രഞ്ച് ജ്വല്ലറി ഹൗസായ ചൗമെറ്റ് ആണ് ഇത് രൂപകല്പന ചെയ്തത്.”പാരീസ് ഒളിമ്പിക്സിലും പാരാലിമ്പിക്സിലും മെഡൽ ജേതാക്കൾക്ക് 1889 മുതൽ ഈഫൽ ടവറിൻ്റെ ഒരു ഭാഗം നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു,” പ്രാദേശിക സംഘാടക സമിതിയുടെ തലവൻ ടോണി എസ്താങ്വെറ്റ് പറഞ്ഞു. “മെഡലുകളിൽ നിന്നുള്ള ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ — സ്വർണ്ണം, വെള്ളി, വെങ്കലം — നമ്മുടെ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള പാരമ്പര്യം , ഈഫൽ ടവർ കൂടി ഇതിലേക്കു വരുന്നു. ഈഫൽ ടവറിന്റെ ഭാഗം ഉൾപ്പെടുത്താൻ, പാരീസ് സംഘാടകർ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ നിന്ന് ഇളവ് വാങ്ങുകയായിരുന്നു, പാരീസ് മെഡലുകളിൽ ഉപയോഗിക്കുന്ന ലോഹങ്ങളെല്ലാം റീസൈക്കിൾ ചെയ്യും. ടോക്കിയോയിൽ നടന്ന കഴിഞ്ഞ ഒളിമ്പിക്സിൽ ജാപ്പനീസ് സംഘാടകർ റീസൈക്കിൾ ചെയ്ത ലോഹവും ഉൾപ്പെടുത്തിയിട്ടുണ്ട്.