ക്രാന്തിയുടെ ഭവന നിർമ്മാണ പദ്ധതിക്കായി ഡബ്ലിൻ സൗത്ത് യൂണിറ്റ് ബിരിയാണി മേള സംഘടിപ്പിക്കുന്നു
ഡബ്ലിൻ: കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. “കരുതലിൻ കൂട്” എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എം.എം മണി തുടക്കം കുറിച്ചു. ഇടുക്കി ഇരട്ടയാറിലെ കൈതമുക്കിൽ ടോമി വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തി വീട് നിർമ്മിച്ചു നൽകുന്നത്. ദ്രുതഗതിയിൽ മുന്നോട്ടുപോകുന്ന വീട് നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ക്രാന്തിയുടെ വിവിധ യൂണിറ്റുകൾ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്.
ലൂക്കൻ, ക്ലോണ്ടാൽക്കിൻ, താല,സിറ്റിവെസ്റ്റ്, നാസ് , കിൽഡയർ, ബ്ലാക്ക് റോക്ക്, ഡൺലേരി എന്നീ പ്രദേശങ്ങളിലായി ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചയ്ക്കാണ്ബിരിയാണി വിതരണം ചെയ്യപ്പെടുന്നത്. ഡബ്ലിനിലെ ഷീല പാലസ് റസ്റ്റോറൻറ് തയ്യാറാക്കുന്ന സ്വാദിഷ്ടമായ ബിരിയാണി ക്രാന്തിയുടെ പ്രവർത്തകർ നേരിട്ട് വീടുകളിൽ എത്തിക്കുന്നതാണ്.ബിരിയാണി ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 7. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും സഹായവും യൂണിറ്റ് കമ്മിറ്റി അഭ്യർത്ഥിച്ചു.
ഓർഡർ നൽകുന്നതിന് ബന്ധപ്പെടുക
Lucan/Clondalkin
Shijimon-0894575000
Biju-0872893515
Rana-0870645955
Santhosh-0892240304
Tallaught/Citywest
Radhakrishnan-0873830416
Abraham-0892218055
Naas/Kildare
Ajin-0892472603
Blackrock/Dunlaoghaire
Vinish-0871645540