വാട്ടർഫോർഡ് : 2022 ൽ ക്രിക്കറ്റ് പ്രേമികളായ കുറച്ചുപേരിൽ നിന്നും തുടങ്ങിയ വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ് , ഇന്ന് അതിന്റെ പ്രവർത്തന മികവു കൊണ്ടും , ക്ലബ് മെമ്പേഴ്സിന്റെ എണ്ണം കൊണ്ടും വലിയ മുന്നേറ്റം ഉണ്ടക്കിയിരിക്കുന്നു .2023 ക്രിക്കറ്റ് സീസണിൽ ഇൻഡോർ ഔട്ഡോർ വിഭാഗങ്ങളിലായി അയർലണ്ടിൽ ഉടനീളം നടന്ന ടൂർണമെന്റുകളിൽ 3 ടൈറ്റിൽ കിരീടങ്ങളും , 4 റണ്ണേഴ്‌സ് അപ്പ് കിരീടങ്ങളും ചൂടി വാട്ടർഫോർഡ് ടൈഗേഴ്‌സ് അയർലണ്ടിലെ തന്നെ ഒരു മികച്ച ക്രിക്കറ്റ് ടീം ആയി മാറുകയായിരുന്നു .
2024-2025 വർഷത്തിൽ പ്രവർത്തനങ്ങളെ ഏകോപ്പിക്കാനും , ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ വാട്ടർഫോഡ് ക്രിക്കറ്റ് പ്രേമികൾക്കിടയിലേക്ക് എത്തിക്കുന്നതിനും പുതിയ നേതൃത്വം വന്നിരിക്കുകയാണ് . 2024 ജനുവരി 6 നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു .
ജസ്റ്റിൻ ജേക്കബ് ( മാനേജർ ), ഉണ്ണി നായർ ( ട്രെഷറർ ), ബിനീഷ് മുരളീധരൻ പിള്ള ( ക്യാപ്റ്റൻ ), ജോമോൻ ജോർജ് ( വൈസ് – ക്യാപ്റ്റൻ ), മനു ബാബു ( മീഡിയ കമ്മിറ്റി ) തുടങ്ങി ഗിരീഷ് നായർ , വിനീഷ് വിനു , ജയ്മോഹൻ കുരുവിള, രാഗേഷ് വി നിർമൽ, അൻസാർ ബഷീർ , നെൽവിൻ റാഫേൽ എന്നിവരെ കമ്മിറ്റി അംഗങ്ങൾ ആയും തിരഞ്ഞെടുത്തു .
വാട്ടർഫോർഡ് മലയാളികൾക്കിടയിൽ ക്രിക്കറ്റ് – മറ്റു ഇതര കായിക വിനോദങ്ങൾ , അവയുടെ പ്രവർത്തനങ്ങൾ വളർത്തി കൊണ്ടുവരുന്നതിൽ പ്രാധാന്യം നൽകാനും തുടർന്ന് വരാനിരിക്കുന്ന ടൈഗേഴ്‌സ് ഇൻഡോർ , ഔട്ഡോർ ക്രിക്കറ്റ് ടൂർണമെന്റ് വലിയ വിജയമാക്കി തീർക്കാനും ആദ്യ കമ്മിറ്റി യോഗത്തിൽ തീരുമാനം ആയി .