15 ഇന്ത്യക്കാർ ഉള്‍പ്പടെ 21 ജീവനക്കാരാണ് എം.വി ലൈല എന്ന ചരക്കു കപ്പലിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു.
നാവില സേന മറീന്‍ കമാന്‍ഡോകള്‍ കപ്പിലില്‍ ഇറങ്ങും മുന്‍പ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയിരുന്നു.
ചരക്ക് കപ്പല്‍ ഏറ്റവും അടുത്ത തീരമായ ബഹ്റൈനിലേക്ക് എത്തിക്കാൻ നാവികസേന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെയാണ് അറബിക്കടലില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയെടുക്കാൻ ശ്രമിക്കുന്നതായി ബ്രിട്ടിഷ് നാവിക സേന മുഖേന വിവരം ലഭിച്ചത്.
തുടർന്ന് ഇന്ത്യൻ നാവിക സേനയുടെ കാമാന്‍ഡോകള്‍ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാർഗം എത്തി. നിരീക്ഷണം നടത്തവേ തന്നെ സൊമാലിയൻ കൊള്ളക്കാർ ചരക്ക് കപ്പൽ ഉപേക്ഷിച്ചു പോയി.
കമാന്റോകൾ പിന്നീട് കപ്പലില്‍ ഇറങ്ങി പരിശോധന നടത്തിയെങ്കിലും കടല്‍കൊള്ളക്കാരെ കണ്ടെത്തായില്ല.
ഇത്തരം സാഹചര്യങ്ങളിൽ രക്ഷപെടാനുള്ള കപ്പലിനുള്ളിലെ സുരക്ഷിത അറയില്‍ ഒളിച്ചിരുന്ന ജീവനക്കാരെ നാവിക സേന സുരക്ഷിതരാക്കി.