ഈ ആഴ്ച ആദ്യം കൗണ്ടി ലിമെറിക്കിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ആറാമത്തെ അറസ്റ്റ് രേഖപ്പെടുത്തി.
21 മില്യൺ യൂറോ വിലമതിക്കുന്ന ഏകദേശം 300 കിലോ കൊക്കെയ്ൻ ചൊവ്വാഴ്ച ഫോയിൻസ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ നിന്ന് കണ്ടെത്തിയിരുന്നു.
രജിസ്റ്റർ ചെയ്ത ബൾക്ക് ചരക്ക് കപ്പൽ കാനഡയിൽ നിന്ന് എത്തിയതായിരുന്നു.
മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
35 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് നിയന്ത്രിത മയക്കുമരുന്ന് ഇറക്കുമതിയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് വെള്ളിയാഴ്ച അറസ്റ്റിലായിരുന്നത്.
ഇതേ കുറ്റത്തിന് ആറാമനെ (32) വെള്ളിയാഴ്ച വൈകി അറസ്റ്റ് ചെയ്തതായി ഗാർഡേ സ്ഥിരീകരിച്ചു.
ലിമെറിക് ഡിവിഷനിലെ ഗാർഡ സ്റ്റേഷനിൽ ആറ് പേരെ പേരെയും കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്.