എയർബാഗിൽ തകരാറു കണ്ടെത്തിയതിനു പിന്നാലെ 10 ലക്ഷത്തിലധികം കാറുകൾ തിരികെ വിളിച്ച് ടൊയോട്ട. 2020 മുതൽ 2022 വരെയുള്ള ടൊയോട്ട, ലെക്‌സസ് മോഡൽ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്. കൃത്യമായ രീതിയിൽ മുന്‍ സീറ്റിലെ എയർ ബാഗ് പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയരുകയും ഇതിനു പിന്നാലെ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടതനും പിന്നാലെയാണ് കാറുകൾ തിരികെ വിളിച്ചത്. അമേരിക്കയിൽ 1 മില്യണ്‍ കാറുകൾ തിരികെ വിളിച്ചിരിക്കുന്നതെന്നാണ് പ്രമുഖ കാർ നിർമാതാക്കളായ ടൊയോട്ട ബുധനാഴ്ച വിശദമാക്കിയത്. ഒസിഎസ് സംവിധാനത്തിലുണ്ടായ സെന്‍സർ തകരാറാണ് കുഴപ്പത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
ടൊയോട്ടയുടെ (ആവലോണ്‍, ആവലോണ്‍ ഹൈബ്രിഡ് 2020-2021, കാംമ്രി, കാംമ്രി ഹൈബ്രിഡ് 2020-2021, കൊറോള 2020-2021, ഹൈലാന്‍ഡർ, ഹൈലാന്‍ഡർ ഹൈബ്രിഡ് 2020-2021, ആർഎവി4, ആർഎവി4 ഹൈബ്രിഡ് 2020-2021, സിയന്ന ഹൈബ്രിഡ് 2021)
ലെക്സസിന്‍റെ (ഇഎസ്250 2021, ഇഎസ്300എച്ച് 2020-2022, ഇഎസ്350 2020-2021, ആർഎക്സ് 350 2020-2021, ആർഎക്സ് 450 എച്ച് 2020-2021) എന്നിവയും ഈ മോഡലുകളുടെ ചില ഹൈബ്രിഡുകളും തിരിച്ചുവിളിച്ച പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൊയോട്ട, ലക്സസ് ഡീലർമാർ ഈ വാഹനങ്ങൾ സൗജന്യമായി പരിശോധിക്കുകയും ഒസിഎസ് സെന്‍സറിൽ തകരാറുണ്ടെങ്കിൽ പരിഹരിക്കുമെന്നും ടൊയോട്ട വിശദമാക്കി. കാറുകൾ തിരിച്ചുവിളിക്കുകയാണെങ്കിൽ 2024 ഫെബ്രുവരി പകുതിയോടെ ടൊയോട്ട ഉപഭോക്താക്കളെ അറിയിക്കുമെന്നും ടൊയോട്ട വെബ്സൈറ്റിലൂടെ വിശദമാക്കി. തിരിച്ചു വിളിച്ച കാറുകളുടെ കൂട്ടത്തിൽ തങ്ങളുടെ കാറും ഉൾപ്പെട്ടിട്ടുണ്ടൊ എന്നറിയാനുള്ള സംവിധാനവും വെബ്സൈറ്റിലൊരുക്കിയിട്ടുണ്ട്. തിരിച്ചുവിളിക്കലിൽ തങ്ങളുടെ കാർ ഉൾപ്പെടുത്തിയേക്കാമെന്ന് കരുതുന്ന ടൊയോട്ട ഉടമകൾക്ക് വിശദാംശങ്ങൾക്ക് 1-800-331-4331 എന്ന നമ്പറിൽ വിളിച്ചും അന്വേഷിക്കാവുന്നതാണ്.
നവംബറിൽ 1.9 ആർഎവി 4 എസ്യുവി ബാറ്ററി തകരാറിനെ തുടർന്നും ഒക്ടോബറിൽ 751000 ടൊയോട്ട ഹൈലാന്‍ഡർ ടാബുകളിലെ തകരാർ മൂലവും ടൊയോട്ട തിരികെ വിളിച്ചിരുന്നു. ഈ അടുത്ത കാലത്തെ ടൊയോട്ടയുടെ ഏറ്റവും വലിയ തിരികെ വിളിക്കലാണ് ഇതെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.