പ്രതികളെ ചോദ്യം ചെയ്യാന്‍ ദില്ലി പൊലീസിന്റെ ഭീകരവിരുദ്ധ യൂണിറ്റ് പ്രത്യേക സെല്‍ പാര്‍ലമെന്റിലെത്തി.
പുറത്ത് പിടിയിലായവര്‍ക്ക് അകത്ത് കടന്നവരുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതായും ദില്ലി പൊലീസ് വ്യക്തമാക്കി. അതേസമയം ലോക്‌സഭാ നടപടികള്‍ വീണ്ടും ആരംഭിച്ചു. പ്രതികളുടെ പക്കലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
സുരക്ഷ വീഴ്ചയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും എന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.
അംഗങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്നും സംഭവം പൊലീസ് പരിശോധിക്കുന്നെന്നും വിശദമായ അന്വേഷണം ഉണ്ടാവുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
പാര്‍ലമെന്റിനുള്ളിലേക്ക് രണ്ടുപേര്‍ മഞ്ഞപ്പുകയുമായി എത്തി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതിഷേധക്കാര്‍ എത്തിയത് ”ഭാരത് മാതാ കീ ജെയ്, വന്ദേമാതരം…ജയ് ഭീം, ജയ് ഭാരത്” മുദ്രാവാക്യങ്ങളും മുഴക്കി.
‘ഏകാധിപത്യം തുലയട്ടേ…’ എന്നും ഇവര്‍ മുദ്രാവാക്യം മുഴക്കി. ലോകസഭയ്ക്കുള്ളിലും പാര്‍ലേെറിന്റെ പുറത്തുമായി മഞ്ഞപ്പുക ഉയരുന്ന വാതകവുമായായിരുന്നു പ്രതിഷേധം.
സംഭവത്തില്‍ പിടിയിലായ പുറത്ത് പ്രതിഷേധിച്ചവരിലെ യുവതി 42 കാരി നീലം ഹരിയാന സ്വദേശിയും പോലീസ് പിടികൂടിയ 25 കാരനായ അമോല്‍ മഹാരാഷ്ട്ര സ്വദേശിയുമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം