യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സംവിധാനങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുകയാണ്. ഫ്യൂച്ചര്‍ ക്രൈം റിസര്‍ച്ച് ഫൗണ്ടേഷന്റെ (എഫ്സിആര്‍എഫ്) റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ മാത്രം 95,000 ത്തോളം യുപിഐയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ നടന്നതായാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്.
എന്നാല്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ സേഫ്റ്റി ഷീല്‍ഡ് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ഓണ്‍ലൈന്‍ യുപിഐ തട്ടിപ്പുകള്‍ തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. യുപിഐ പിന്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക: യുപിഐ പിന്നുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കുക. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ മാത്രമേ യുപിഐ പിന്നുകള്‍ ആവശ്യമുള്ളൂ എന്നത് ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് തുക ലഭിക്കുമ്പോള്‍ യുപിഐ പിന്‍ ആവശ്യമില്ല. അക്കൗണ്ടുകളിലേക്ക് കുറച്ച് തുക അയച്ചതിന് ശേഷം നിങ്ങളുടെ യുപിഐ പിന്‍ ആവശ്യപ്പെട്ടുകൊണ്ട് തട്ടിപ്പുകാര്‍ നിങ്ങളെ കബളിപ്പിക്കുന്നു. നിങ്ങള്‍ പിന്‍ നല്‍കിയാല്‍, തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ യുപിഐ അക്കൗണ്ട് എളുപ്പത്തില്‍ ഹാക്ക് ചെയ്യാനും പണം നഷ്ടപ്പെടാനും സാധ്യയുണ്ട്. അതുകൊണ്ട് ഇത്തരം തട്ടിപ്പുകളില്‍ വീഴരുത്.
2. സ്വീകര്‍ത്താവിനെ സ്ഥിരീകരിക്കുക: ഓണ്‍ലൈന്‍ യുപിഐ പേയ്മെന്റുകള്‍ നടത്തുമ്പോള്‍, സ്വീകര്‍ത്താവിനെ സ്ഥിരീകരിക്കാന്‍ ആളുകള്‍ പലപ്പോഴും മെനക്കെടാറില്ല. യുപിഐ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ആര്‍ക്കാണോ പണം അയക്കുന്നത് എന്നത് ഉറപ്പാക്കുക.
3. യുപിഐ ഐഡി പങ്കിടരുത്: ഓണ്‍ലൈന്‍ യുപിഐ തട്ടിപ്പുകള്‍ തടയാന്‍, സ്വകാര്യമായി സൂക്ഷിക്കണം. വിശ്വസ്തരായ വ്യക്തികളുമായി മാത്രം യുപിഐ ഐഡി പങ്കിടുക. പൊതു പ്ലാറ്റ്ഫോമുകളില്‍ നിങ്ങളുടെ യുപിഐ ഐഡികള്‍ പങ്കുവെക്കുന്നത് ഒഴിവാക്കുക.
4. ക്യു ആര്‍ കോഡ് സ്‌കാനിംഗ് ശ്രദ്ധാപൂര്‍വം ഉപയോഗിക്കുക: ഓണ്‍ലൈന്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ മാത്രമേ ക്യു ആര്‍ കോഡ് സ്‌കാനിംഗ് ആവശ്യമുള്ളൂ. പേയ്മെന്റുകള്‍ സ്വീകരിക്കുമ്പോള്‍ ക്യുആര്‍ കോഡ് നല്‍കരുത്.
5. നിങ്ങളുടെ യുപിഐ അക്കൗണ്ട് എന്‍ക്രിപ്റ്റ് ചെയ്യുക: നിങ്ങളുടെ യുപിഐ അക്കൗണ്ട് സ്‌ട്രോങ് പാസ്വേഡ് ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കുക, ഈ പാസ്വേഡ് ആരുമായും പങ്കിടരുത്.
6. നിങ്ങളുടെ യുപിഐ അക്കൗണ്ടിന്റെ ഒരു ട്രാക്ക് സൂക്ഷിക്കുക: യുപിഐ വഴി നടത്തുന്ന ഇടപാടുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. നിങ്ങളുടെ യുപിഐ ഇടപാടുകള്‍ പതിവായി പരിശോധിക്കുക, ഏതെങ്കിലും അനധികൃത അല്ലെങ്കില്‍ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യുക. യുപിഐ തട്ടിപ്പിനെക്കുറിച്ച് നിങ്ങള്‍ സംശയം തോന്നി
യാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടുക.
7. യുപിഐ പേയ്മെന്റുകള്‍ക്കായി പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് ഒഴിവാക്കുക: പാസ്വേഡ് പരിരക്ഷയില്ലാത്തതിനാല്‍ ആളുകള്‍ പൊതു വൈഫൈ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. പേയ്മെന്റുകള്‍ നടത്തുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് അല്ലെങ്കില്‍ വ്യക്തിഗത വൈഫൈ ഉപയോഗിക്കുന്നതാണ് നല്ലത്.
യുപിഐ തട്ടിപ്പ് വഴി നഷ്ടപ്പെട്ട പണം എങ്ങനെ വീണ്ടെടുക്കാം?
പണം വീണ്ടെടുക്കാന്‍ തട്ടിപ്പ് നടന്ന ഉടന്‍ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും റിപ്പോര്‍ട്ട് ചെയ്യുക.
നിങ്ങളുടെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക, ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കുക.
ഇന്ത്യയുടെ ഔദ്യോഗിക സൈബര്‍ ക്രൈം പോര്‍ട്ടലായ ര്യയലൃരൃശാല.ഴീ്.ശില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക.
ആപ്ലിക്കേഷന്‍ മുഖേന യുപിഐ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ നിന്ന് സഹായം തേടുക.
എന്‍പിസിഐ പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക.