രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതോടെ, രണ്ട് കേന്ദ്രമന്ത്രിമാരടക്കം 10 ബി.ജെ.പി എം.പിമാർ രാജിവെച്ചു. 10 ബി.ജെ.പി അംഗങ്ങളും രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദയും ഇവരെ ഫോണിൽ വിളിച്ചിരുന്നു.
കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തൊമാർ, കേന്ദ്ര സഹമന്ത്രി പ്രഹ്‍ലാദ് പട്ടേൽ മധ്യപ്രദേശിൽ നിന്നുള്ള എംപിമാരായ റിതി പതക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജസ്ഥാനിൽ നിന്നുള്ള എം.പിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ദിയ കുമാരി, ഛത്തീസ്ഗഡിൽ നിന്നുള്ള അരുൺ സാവോ, ഗോംതി സായ് എന്നിവര്‍ സ്പീക്കർ ഓം ബിർളയ്ക്കാണ് രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാ എം.പി. കിറോരി ലാൽ മീണ രാജയ്സഭാ ചെയർമാന് രാജിക്കത്ത് സമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടേയും നിർദേശപ്രകാരം സ്പീക്കറുടെ ഓഫീസിൽ എത്തിയാണ് എം.പിമാർ രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയും എം.പിമാരെ അനുഗമിച്ചു.